സ്ത്രീ ശാക്തീകരണവും വനിതാ സ്ഥാനാർഥിത്വവും സ്ത്രീ ശാക്തീകരണത്തിനുവേണ്ടി വനിതാമതിൽ കെട്ടിപ്പടുത്ത ഇടതുപക്ഷത്തിന്റെ ലോക്സഭാ സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നപ്പോൾ ആകെയുള്ള ഇരുപത് പേരിൽ വനിതകൾ രണ്ടെണ്ണം മാത്രം. 2014 ൽ ഉണ്ടായിരുന്ന അതേ പത്തുശതമാനം. 2014 ൽ നിന്നും 2019 ലേക്ക് എത്തുമ്പോൾ നമ്മുടെ നാട്ടിൽ രൂപപ്പെട്ടുവന്ന ശക്തമായ സ്ത്രീ മുന്നേറ്റങ്ങളും അവകാശങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നമ്മുടെ സ്ത്രീകൾ നടത്തിയ വിപ്ലവകരമായ മാറ്റങ്ങളും തൊഴിലിടങ്ങളിൽ വനിതകൾ കൈവരിച്ച നേട്ടങ്ങളും അഭിമാനത്തോടെ സ്ത്രീകളെ സമൂഹത്തിൽ മുൻനിരയിലേക്കുയർത്തിയപ്പോൾ ആ സ്ത്രീ ശാക്തീകരണത്തിനു പിൻബലമായി നിന്ന ഇടതുപക്ഷം എന്ന രാഷ്ട്രീയ പ്രസ്ഥാനം പക്ഷെ രാജ്യത്തെ പ്രധാന അധികാരത്തിനുവേണ്ടിയുള്ള ജനാധിപത്യ തിരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിത്യം 2014 ലെ അതേ നിലവാരത്തിൽ തന്നെ നിലനിർത്തിയത് ഇടതുപക്ഷത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു എന്നു പറയാതെ വയ്യ.
എ . കെ . അനിൽകുമാർ നെയ്യാറ്റിൻകര