pad
ഡോ. സി പത്മനാഭൻ

കോഴിക്കോട്: യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനെ ഇല്ലാതാക്കി ഹയർ എഡ്യുക്കേഷൻ കമ്മിഷൻ ഒഫ് ഇന്ത്യയെ രംഗപ്രവേശം ചെയ്യിച്ച് ഉന്നത വിദ്യാഭ്യസരംഗത്ത് പ്രതിസന്ധികൾ സൃഷ്ടിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ 61-ാം സമ്മേളനം ആവശ്യപ്പെട്ടു. എ. നിശാന്ത് പ്രമേയങ്ങൾ അവതരിപ്പിച്ചു.

സംഘടനയുടെ പ്രസിഡന്റായി ഡോ. സി. പത്മനാഭനെയും ജനറൽ സെക്രട്ടറിയായി ഡോ. പി എൻ. ഹരികുമാറിനെയും വീണ്ടും തിരഞ്ഞെടുത്തു. ഡോ. കെ. സന്തോഷ്, ഡോ. ഷീല എം. തോമസ് (വൈസ് പ്രസിഡന്റുമാർ), ആർ. ഇന്ദുലാൽ, ഡോ. സി. എം. ശ്രീജിത്ത് , ഡോ. കെ.പി. വിനോദ് കുമാർ, പ്രമോദ് വള്ളച്ചാൽ. (സെക്രട്ടറിമാർ), ഡോ. പി. കെ. കുശലകുമാരി (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.