anitha-renji-panikker

ചെങ്ങന്നൂർ: തിരക്കഥാകൃത്തും ചലച്ചിത്ര നടനുമായ രൺജി പണിക്കരുടെ ഭാര്യ മംഗലം മണ്ഡപത്തിൽ പുത്തൻവീട്ടിൽ അനിത രൺജി പണിക്കർ (അനീറ്റ മറിയം തോമസ്- 58) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുത്തൻകാവ് മതിലകം മാർത്തോമ്മ പള്ളിയിൽ. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മക്കൾ: നിഥിൻ രൺജി പണിക്കർ (ചലച്ചിത്ര സംവിധായകൻ), നിഖിൽ രൺജി പണിക്കർ (അഭിനേതാവ്). മരുമകൾ: ടെനി.

മന്ത്രി ജി. സുധാകരൻ, മുൻ കേന്ദ്രമന്ത്രി വയലാർ രവി, കൊടിക്കുന്നിൽ സുരേഷ് എം.പി, സിനിമാ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി, സിനിമാതാരങ്ങളായ മമ്മൂട്ടി, പ്രയാഗ മാർട്ടിൻ, ആശാശരത്, സംവിധായകന്മാരായ ബ്ലസി, മാർത്താണ്ഡൻ ജയരാജ്, നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങി രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.