jammu

ന്യൂഡൽഹി: ജമ്മു കാശ്മീരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. നിയമസഭ പിരിച്ചുവിട്ട് ഗവർണർ ഭരണത്തിലാണ് ജമ്മുകാശ്മീർ ഇപ്പോൾ. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം കാശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടത്തണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.


എന്നാൽ, പുൽവാമ ആക്രമണത്തിന് ശേഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്. അഞ്ച് ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിൽ അനന്ത് നാഗ് മണ്ഡലത്തിൽ തന്നെ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് കൂടി നടത്തുന്നത് കൂടുതൽ സങ്കീർണത സൃഷ്ടിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ പറഞ്ഞു.

ജമ്മുകാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത തീരുമാനത്തെ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിമർശിച്ചു.