ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ തുടക്കം കുറിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനും ഉദ്യോഗസ്ഥർസ്ഥർക്കും അഭിനന്ദനമറിയയിച്ച മോദി, ഒരിക്കൽ കൂടി എൻ.ഡി.എ ജനങ്ങളുടെ അനുഗ്രഹം തേടുന്നുവെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു.
സജീവമായ പങ്കാളിത്തത്തിലൂടെ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സമ്പുഷ്ടമാക്കാൻ ഇന്ത്യയിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
റെക്കാഡ് പോളിംഗ് രേഖപ്പെടുത്താൻ ആദ്യമായി വോട്ടവകാശം വിനിയോഗിക്കാൻ ഒരുങ്ങുന്നവരോട് ആഭ്യർത്ഥിക്കുന്നു. 70 വർഷമായി അവഗണിക്കപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനായാണ് കഴിഞ്ഞ അഞ്ചുവർഷവും കേന്ദ്രസർക്കാർ ചിലവഴിച്ചത്. ശക്തവും സമ്പദ്സമൃദ്ധവുമായ രാജ്യം കെട്ടിപ്പടുക്കാനുള്ള സമയമാണിത്. 2014ൽ യു.പി.എ സർക്കാരിനെതിരെ കനത്ത ജനരോഷമാണ് ഉണ്ടായിരുന്നതെന്ന് പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.