ന്യൂഡൽഹി : ഏഴു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഏപ്രിൽ 11ന് തുടങ്ങുന്ന വോട്ടെടുപ്പ് മേയ് 19ന് അവസാനിക്കും. മേയ് 23ന് ആണ് വോട്ടെണ്ണൽ. ഏപ്രിൽ 23ന് മൂന്നാംഘട്ടത്തിലാണു കേരളത്തിൽ തിരഞ്ഞെടുപ്പ്. ഏപ്രിൽ 11, 18, 23, 29, മേയ് 6, 12, 19 തീയതികളിലായാണു ഏഴു ഘട്ടങ്ങൾ.ലക്ഷദ്വീപിലെ തിരഞ്ഞെടുപ്പ് ഒന്നാംഘട്ടത്തിൽ ഏപ്രിൽ 11ന് നടക്കും.
ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ജമ്മു കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോഴില്ല. മാർച്ച്ആന്ധയിലും അന്നാണ് തിരഞ്ഞെടുപ്പ്. തമിഴ് നാട്ടിൽ ഏപ്രിൽ 18ന് വോട്ടെടുപ്പ് നടക്കും. 9 വരെ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും.
ഒന്നാംഘട്ടത്തിൽ 91, രണ്ടാംഘട്ടത്തിൽ 97, മൂന്നാംഘട്ടത്തിൽ 115, നാലാംഘട്ടത്തിൽ 71, അഞ്ചാംഘട്ടത്തിൽ 51, ആറാംഘട്ടത്തിൽ 59, ഏഴാം ഘട്ടത്തിൽ 59 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടക്കുക.
ഒന്നാംഘട്ടം (ഏപ്രിൽ 11)
ആന്ധ്രപ്രദേശ്: 25 സീറ്റ്
അരുണാചൽ പ്രദേശ്: 2
അസം: 5
ബീഹാർ: 4
ഛത്തീസ്ഗഡ്: 1
ജമ്മു-കശ്മീർ: 2
മഹാരാഷ്ട്ര: 7
മണിപ്പൂർ:1
മേഘാലയ: 2
മിസോറാം: 1
നാഗാലാൻഡ്: 1
ഒഡീഷ: 4
സിക്കിം: 1
തെലങ്കാന: 17
ത്രിപുര:1
ഉത്തർപ്രദേശ്: 10
ഉത്തരാഖണ്ഡ്: 5
പശ്ചിമ ബംഗാൾ: 2
ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ: 1
ലക്ഷദ്വീപ്: 1 സീറ്റ്
രണ്ടാംഘട്ടം (ഏപ്രിൽ 18)
അസം: 5 സീറ്റുകൾ
ബീഹാർ: 5
ഛത്തീസ്ഗഡ്: 3
ജമ്മു-കശ്മീർ: 2
കർണാടക: 14
മഹാരാഷ്ട്ര: 10
മണിപ്പൂർ: 1
ഒഡീഷ: 5
തമിഴ്നാട്: 39
ത്രിപുര: 1
ഉത്തർപ്രദേശ്: 8
പശ്ചിമ ബംഗാൾ: 3
പുതുച്ചേരി: 1
മൂന്നാംഘട്ടം (ഏപ്രിൽ 23)
അസം: 4 സീറ്റുകൾ
ബീഹാർ: 5
ഛത്തീസ്ഗഡ്: 7
ഗുജറാത്ത്: 26
ഗോവ: 2
ജമ്മു-കശ്മീർ: 1
കർണാടക: 14
കേരളം - 20
മഹാരാഷ്ട്ര: 14
ഒഡീഷ: 6
ഉത്തർപ്രദേശ്: 10
പശ്ചിമ ബംഗാൾ: 5
ദാദ്ര, നാഗർ ഹവേലി: 1
ദമൻ ആൻഡ് ദിയു: 1 സീറ്റ്
നാലാംഘട്ടം (ഏപ്രിൽ 29)
ബീഹാർ: 5
ജമ്മു-കശ്മീർ: 1
ഝാർഖണ്ഡ്: 3
മധ്യപ്രദേശ്: 6
മഹാരാഷ്ട്ര: 17
ഒഡീഷ: 6
രാജസ്ഥാൻ: 13
ഉത്തർപ്രദേശ്: 13
പശ്ചിമബംഗാൾ: 8 സീറ്റ്
അഞ്ചാം ഘട്ടം (മേയ് 6)
ബീഹാർ: 5
ജമ്മു-കാശ്മീർ: 2
ഝാർഖണ്ഡ്: 4
മധ്യപ്രദേശ്: 7
രാജസ്ഥാൻ: 12
ഉത്തർപ്രദേശ്: 14
പശ്ചിമ ബംഗാൾ: 7 സീറ്റുകൾ
ആറാംഘട്ടം (മേയ് 12)
ബീഹാർ: 8 സീറ്റ്
ഹരിയാന: 10
ഝാർഖണ്ഡ്: 4
മധ്യപ്രദേശ്: 8
ഉത്തർപ്രദേശ്: 14
പശ്ചിമബംഗാൾ: 8
ഡൽഹി: 7 സീറ്റ്
ഏഴാം ഘട്ടം 7 (മേയ് 19)
ബീഹാർ: 8 സീറ്റ്
ഝാർഖണ്ഡ്: 3
മധ്യപ്രദേശ്: 8
പഞ്ചാബ്: 13
പശ്ചിമ ബംഗാൾ: 9
ചണ്ഡീഗഡ്: 1
ഉത്തർപ്രദേശ്: 13
ഹിമാചൽ പ്രദേശ്: 4 സീറ്റ്