കൊല്ലം: ജനാധിപത്യവും മതനിരിപേക്ഷയും അപകടപ്പെടുത്താൻ ശക്തമായ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശാഭിമാനി കൊല്ലം എഡിഷൻ മയ്യനാട് ധവളക്കുഴിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടന സ്ഥാപനങ്ങളെ തകർക്കാനും നീക്കം നടക്കുന്നു. ഇതിനെതിരെ ജാഗ്രത പുലർത്താൻ എല്ലാ ജനവിഭാഗങ്ങളും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ തോമസ് ഐസക്, മേഴ്സിക്കുട്ടിഅമ്മ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, കെ.ജെ. തോമസ്, ജില്ലാ സെക്രട്ടറി എസ്. സുദേവൻ, എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, മാത്യൂസ് വ‌ഗീസ് തുടങ്ങിയവ‌ർ സംസാരിച്ചു.