ന്യൂഡൽഹി: ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പുകൾക്ക് തുടക്കമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
സജീവമായ പങ്കാളിത്തത്തിലൂടെ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും പങ്കാളികളാകണമെന്നും ചരിത്രപരനായ വിധിയുണ്ടാകുമെന്നും മോദി ട്വിറ്രറിൽ കുറിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ആദ്യമായി വോട്ടവകാശം രേഖപ്പെടുത്താൻ ഒരുങ്ങുന്നവരോട് റെക്കോർഡ് പോളിംഗ് രേഖപ്പെടുത്താനും മോദി അഭ്യർത്ഥിച്ചു. ശക്തവും സമ്പദ്സമൃദ്ധവുമായ രാജ്യം സാക്ഷാത്കരിക്കാനുള്ള സമയമാണിത്. 2014ൽ ജനങ്ങൾ യു.പി.എയെ തള്ളിക്കളഞ്ഞു. യു.പി.എ സർക്കാരിനെതിരെ കനത്ത ജനരോഷമാണ് ഉണ്ടായിരുന്നതെന്നും പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.
The festival of democracy, Elections are here.
— Narendra Modi (@narendramodi) March 10, 2019
I urge my fellow Indians to enrich the 2019 Lok Sabha elections with their active participation. I hope this election witnesses a historic turnout.
I particularly call upon first time voters to vote in record numbers.
ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്ത് ഏഴ് ഘട്ടമായി നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രിൽ 11 മുതൽ മേയ് 19 വരെ വിവിധ ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം മെയ് 23 ന് പ്രഖ്യാപിക്കും