ന്യൂഡൽഹി: ആഭ്യന്തര വാഹന വിപണി ഫെബ്രുവരിയിൽ നേരിയ വില്‌പന നഷ്‌ടം രേഖപ്പെടുത്തി. പാസഞ്ചർ വാഹന വില്‌പന 1.11 ശതമാനം കുറഞ്ഞ് 2.72 ലക്ഷം യൂണിറ്റുകളിലെത്തി. ടൂവീലർ വില്‌പന 4.22 ശതമാനവും ത്രീവീലർ വില്‌പന 4.14 ശതമാനവും വാണിജ്യ വാഹന വില്‌പന 0.43 ശതമാനവും ഇടിഞ്ഞു. 16.15 ലക്ഷം ടൂവീലറുകളും 59,875 ത്രീവീലറുകളും 87,436 വാണിജ്യ വാഹനങ്ങളുമാണ് കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത്.
എല്ലാവിഭാഗം ശ്രേണികളിലുമായി മൊത്തം 20.34 ലക്ഷം വാഹനങ്ങൾ വിറ്റഴിഞ്ഞു. നഷ്‌ടം 3.65 ശതമാനമാണെന്ന് വാഹന നിർമ്മാതാക്കളായ കൂട്ടായ്‌മയായ സൊസൈറ്രി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) വ്യക്തമാക്കി.