തൃക്കാക്കര : ചക്കരപ്പറമ്പ് തേക്കേപ്പാടത്ത് പുല്ലുവീട്ടിൽ ജിബിൻ വർഗീസിന്റെ (32)കൊലപാതകത്തിൽ കലാശിച്ചത് ഓലിക്കുഴിയിലെ യുവതിയുമായുള്ള പ്രണയം.പത്താം ക്ലാസിൽതുടങ്ങിയ പ്രണയമായിരുന്നുഇവരുടേത്..വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ടവരായതിനാൽ കുടുംബങ്ങൾ ഇവരുടെ ബന്ധത്തെ എതിർത്തു. മാറമ്പള്ളിയിലെഗൾഫിൽ ജോലിയുള്ള യുവാവുമായി വിവാഹംനടത്തി.ഇവർക്ക് രണ്ട് കുട്ടികളുണ്ട്..ഒന്നിലേറെത്തവണ ജിബിനും യുവതിയുടെ ഭർത്താവുമായി വാക്കേറ്റം ഉണ്ടായിട്ടുണ്ട്.പിന്നീട് ഭർത്താവ് യുവതിയെ കാക്കനാട് ഒളിക്കുഴിയിലെ വീട്ടിലാക്കി .യുവതിയുടെ പിതാവും ബന്ധുക്കളും ചേർന്ന് പ്രശ്നങ്ങൾ പറഞ്ഞു തീർക്കുകയായിരുന്നു.ഭർത്താവ് അടുത്തിടെനാട്ടിൽ എത്തി. സംഭവ ദിവസം രാത്രി യുവതിയുടെ വീട്ടിൽ എത്തിയജിബിനെ സഹോദരങ്ങൾ പിടികൂടുകയും താക്കീത് നൽകുകയും ചെയ്തു.പിന്നീട് ഒരുമണിയോടെ വീണ്ടും ജിബിൻ യുവതിയുടെ വീട്ടിലെത്തിയതാണ് .കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു.ജിബിനും വിവാഹിതനാണ്.