turkish-airlines-

ന്യൂയോർക്ക്: ഇസ്താംബുളിൽ നിന്ന് ന്യൂയോർക്കിലേക്ക് പോയ തുർക്കിഷ് വിമാനം ആകാശച്ചുഴിയിൽപെട്ടതിനെതുടർന്ന് 29 യാത്രക്കാർക്ക് പരിക്കേറ്റു. വിമാനം അടിയന്തരമായി നിലത്തിറക്കി. ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു മുൻപായിരുന്നു അപകടം. പൈലറ്റിന്റെ നിർദ്ദേശപ്രകാരം വിമാനത്താവളത്തിൽ നേരത്തെ തന്നെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. 329 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഫെഡറൽ ഏവിയേഷൻ അ‍ഡ്മിനിസ്ട്രേഷന്റെ റിപ്പോർട്ട് പ്രകാരം ന്യൂയോർക്കിലേക്ക് വന്ന ബോയിംഗ് 777 വിമാനമാണ് യാത്രക്കാർക്ക് പരിക്കേറ്റതിനെ തുടർന്ന് ലാൻഡ് ചെയ്യേണ്ടിവന്നത്. പരിക്കേറ്റ നാലു യാത്രക്കാരുടെ നില ഗുരുതരമാണ്. ഒരാളുടെ കാലിന് പൊട്ടലുണ്ട്. മിക്കവരുടെയും തലയും കൈകാലുകളും പൊട്ടി രക്തം വന്നു. പെട്ടെന്നുണ്ടായ കുലുക്കത്തെ തുടർന്ന് വിമാനത്തിനകത്ത് യാത്രക്കാർ പറക്കുന്ന കാഴ്ച കാണാമായിരുന്നുവെന്നാണ് ചിലർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

പരുക്കേറ്റവരി‍ൽ കുട്ടികളും സ്ത്രീകളും വിമാനത്തിലെ ജീവനക്കാരും ഉൾപ്പെടും. ലാൻഡ് ചെയ്യാൻ 45 മിനിറ്റ് ശേഷിക്കെയാണ് വിമാനം കുലുങ്ങിയത്.. ശാന്തമായി പറക്കുന്നതിനിടെ പെട്ടെന്നായിരുന്നു കുലുക്കം സംഭവിച്ചത്.

29 cilvēki cietuši, kad "Turkish Airlines" lidmašīna iekļuva turbulences zonā pirms nolaišanās #Ņujorka #ASV.
🎥 @CeFaanKim pic.twitter.com/gTwdS2z8IL

— BreakingLV (@breakinglv) March 10, 2019