ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മേൽക്കൈ നേടുമെന്ന് സി വോട്ടർ അഭിപ്രായ സർവേ. സി-വോട്ടർ സർവേ പ്രകാരം എൻ.ഡി.എയ്ക്ക് 264 സീറ്റ് ലഭിക്കും. യു.പി.എയ്ക്ക് 141 സീറ്റാണ് ലഭിക്കുക.
കേരളത്തിൽ യു.ഡി.എഫിന് 17 സീറ്റ് നേടുമെന്നാണ് സർവേയിൽ പറയുന്നത്. മൂന്ന് സീറ്റ് എൽ.ഡി.എഫ് നേടും. തമിഴ്നാട്ടിൽ ഡി.എം.കെ തൂത്തുവാരുമെന്നാണ് പ്രവചനം.
ഏപ്രിൽ 11നാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. കേരളത്തിൽ ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. മേയ് 23നാണ് വോട്ടെണ്ണൽ.