ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ''മധുര രാജ''യുടെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി. ''പോക്കിരിരാജ''യിൽ രാജയുടെ അച്ഛനായിരുന്ന നെടുമുടിയുടേയും മാമനായിരുന്ന വിജയരാഘവന്റെയും ''മധുരരാജ''യിലെ ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്. മാസ് കാ ബാപ്പ്, മാസ് കാ മാമൻ എന്ന ടാഗ്‍ലൈനുമായാണ് പോസ്റ്ററുകൾ.
രാജയുടെ പ്രസിദ്ധമായ കരമുണ്ടും ഇടിവളയും കാണിച്ചുകൊണ്ടുള്ള ആദ്യത്തെ പോസ്റ്ററുകള്‍ ഏറെ ഹിറ്റായിരുന്നു. ശേഷം പോക്കിരിരാജയിലെ ഇന്നോവ വിട്ട് സൈക്കിള്‍ റിക്ഷയിൽ പരിവാരങ്ങളുമായി രാജ വരുന്ന പോസ്റ്ററും വൈറലായിരുന്നു.
പോക്കിരി രാജയിലുണ്ടായിരുന്ന പൃഥ്വിരാജിന് പകരം ഇക്കുറി തമിഴ് താരം ജയ് ആണ് മമ്മൂട്ടിക്കൊപ്പം എത്തിയിരിക്കുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസും ചിത്രത്തിലെ ഹൈലൈറ്റാണ്. അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാർ.
പുലിമുരുകൻ ഉൾപ്പെടെയുള്ള സൂപ്പര്‍ഹിറ്റുകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഷാജി കുമാറാണ് മധുര രാജയുടെ ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദർ.. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. വിഷു റിലീസായി ഏപ്രിൽ പത്തിനാണ് ചിത്രം എത്തുന്നത്.