kareena

സിനിമാ താരങ്ങളുടെ വയസും ചർമ്മവും തമ്മിലുള്ള വ്യത്യാസം പലപ്പോഴും ആരാധകർ ചർച്ചയാക്കാറുള്ളതാണ്. അങ്ങിനെയുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയാണ് ബോളിവുഡിൽ ചർച്ചയാകുന്നത്. ഒരു ആരാധികയുടെ വിമർശനത്തിന് ബോളീവുഡ് താരം കരീന കപൂറിന്റെ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുകയാണ്. അർബാസ് അവതാരകനായിട്ടുള്ള വെബ് സീരീസിലാണ് കരീനക്കെതിരെ വിമർശനം വന്നത്. 38 കാരിയായി കരീന ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന നടിയാണ്.

നിങ്ങൾ ഒരു ആന്റിയാണ്,​ കൗമാരക്കാരെപ്പോലെ അഭിനയിക്കാൻ നോക്കരുത് എന്ന ട്വീറ്റ് ആണ് കരീനയെ വികാര ഭരിതയാക്കിയത്. ആ ട്വീറ്റ് കരീന പരിപാടിയിൽ വായിക്കുകയും ഇതിനുള്ള മറുപടി അവർ പറയുകയും ചെയ്തു. സെലിബ്രിറ്റികൾക്കും വികാരങ്ങൾ ഉണ്ടെന്ന കാര്യം ആരും ഓർക്കാറില്ല. എന്ത് പറഞ്ഞാലും അത് സ്വീകരിക്കണമെന്നാണ് ആളുകളുടെ നിലപാടെന്ന്. കരീന തുറന്നടിച്ചു. തന്റെ ജീവിതത്തെ മനസിലാക്കാത്തവർ തന്നെ വിധിക്കാൻ നിൽക്കരുതെന്നും കരീന കൂട്ടിച്ചേർത്തു.