mv-jayarajan

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജനെ തിരഞ്ഞെടുത്തു. നിലവിൽ ജില്ലാ സെക്രട്ടറിയായ പി.ജയരാജൻ വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിനെ തുടർന്നായിരുന്നു പാർട്ടിയുടെ തീരുമാനം.

പുതിയ ജില്ലാ സെക്രട്ടറിയായ എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറയും,​ സി.പി.എം സംസ്ഥാന കമ്മറ്റി‌ അംഗവുമാണ്. ഇന്ന് ചേർന്ന ജില്ലാ കമ്മറ്റി‌യിലാണ് അദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനത്തിന്റെ ചുമതലയേറ്റത്.

പാർട്ടി പ്രവർത്തകയായ യുവതിയുടെ പീഡനാരോപണത്തെ തുടർന്ന് അച്ചടക്ക നടപടി നേരിട്ട ശേഷം പാർട്ടിയിലേക്ക് തിരികെയെത്തിയ മുൻ സി.പി.എം ജില്ലാ സെക്രട്ടറി പി.ശശി വീണ്ടും നേതൃനിരയിലേക്ക് എത്തും. കൂടാതെ ജില്ലാ കമ്മറ്റിയിലേക്ക് അദ്ദേഹത്തെ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.