news

1. കേരള കോണ്‍ഗ്രസിന്റെ കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥി ആയി പി.ജെ. ജോസഫ് വേണ്ടെന്ന് കോട്ടയം ജില്ലാ ഘടകം. നിലവിലെ എം.എല്‍.എ എം.പി സ്ഥാനത്തേക്ക് വേണ്ടെന്ന് കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം. നേതാക്കള്‍ നിലപാട് അറിയിച്ചത്, കെ.എം. മാണി വിളിച്ചു ചേര്‍ത്ത നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍. ഭാരവാഹികളെ വെവ്വേറെ കണ്ട് സ്ഥാനാര്‍ത്ഥി ആരെന്നതില്‍ ഭൂരിപക്ഷ അഭിപ്രായം തേടാന്‍ ആണ് കെ.എം. മാണി യോഗം വിളിച്ചത്

2. അതിനിടെ, കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥി ആരെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി ഇന്ന് പ്രഖ്യാപിക്കും. പി.ജെ. ജോസഫിനെ സ്ഥാനാര്‍ത്ഥി ആക്കുന്നതിന് എതിരെ ഒരു വിഭാഗം രംഗത്ത് എത്തിയ സാഹചര്യത്തില്‍ പി.ജെയെ ഒഴിവാക്കി മാണി ഗ്രൂപ്പില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ അവസരം ഒരുങ്ങും. സ്റ്റീഫന്‍ ജോര്‍ജ്, പ്രിന്‍സ് ലൂക്കോസ്, തോമസ് ചാഴിക്കാടന്‍ എന്നിവര്‍ പരിഗണനയില്‍

3. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് കെ. സുധാകരന്‍ നിലപാട് എടുത്തതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസില്‍ വീണ്ടും തലവേദന. സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാന്‍ ആണ് താത്പര്യം. ഇക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. നിലപാട് അറിയിച്ച് കെ. സുധാകരന്‍ രംഗത്ത് എത്തിയത് കണ്ണൂരില്‍ പി.കെ. ശ്രീമതിക്ക് എതിരെ മത്സരിക്കും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ. ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് ഒപ്പം സുധാകരനും കടുത്ത നിലപാട് എടുത്തതോടെ ആലപ്പുഴയിലും കണ്ണൂരിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് ഏറെ പണിപ്പെടേണ്ടി വരും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍

4. സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാന്‍ ആണ് താത്പര്യം എന്ന കെ. സുധാകരന്റെ പ്രസ്ഥാവന ലക്ഷ്യം വയ്ക്കുന്നത്, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം എന്നും വിവരം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി വടകരയില്‍ മത്സരിച്ചാല്‍ പ്രസിഡന്റ് സ്ഥാനം തനിക്ക് ലഭിക്കും എന്ന് സുധാകരന്‍ കണക്കു കൂട്ടല്‍ നടത്തുന്നതായി സൂചന

5. അതേസമയം, മത്സരിക്കാന്‍ ഇല്ലെന്ന നിലപാട് എടുത്ത് മുതിര്‍ന്ന നേതാക്കള്‍ പിന്മാറുന്നതില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്തി ഉണ്ടെന്ന് സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള നിര്‍ണായക യോഗം ഡല്‍ഹിയില്‍ ചേരുക ആണ്. എല്ലാ മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കും എന്നും ഫല പ്രഖ്യാപനം വരുമ്പോള്‍ എല്ലാ സീറ്റിലും കോണ്‍ഗ്രസ് ജയിക്കും എന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഓരോ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് വിജയ സാധ്യത മുന്‍ നിറുത്തി എന്നും പ്രതികരണം

6. പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാഷ്ട്രപതി ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ നല്‍കി. മോഹന്‍ലാല്‍ പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. നടന്‍ പ്രഭുദേവ ,ഗായകന്‍ ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ പത്മപുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. പത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക് ഇന്ന് വൈകിട്ട് ആറിന് കേരള ഹൗസില്‍ സ്വീകരണം ഒരുക്കും. ഡല്‍ഹി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആണ് പരിപാടികള്‍. മോഹന്‍ലാലിന് പുറമെ, ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവ്സ്ഥു വിദഗ്ധന്‍ കെ.കെ. മുഹമ്മദ് എന്നിവര്‍ക്ക് ആണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്

7. സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്‍കാന്‍ ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും. തിരുവനന്തപുരത്തെയും കോട്ടയത്തെയും സ്ഥാനാര്‍ത്ഥികളെ മാത്രമാണ് ഇതുവരെ തീരുമാനിച്ച് ഇരിക്കുന്നത്. പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍പിള്ളയെയും പന്തളം രാജകുടുംബാഗവും ശശികുമാര വര്‍മ്മയെയും പരിഗണിക്കുന്നതായി സൂചന