-loksabha-election

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരൻ കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. വ്യക്തിപരമായ അസൗകര്യം കാരണമാണ് മത്സരിക്കാനില്ലെന്ന് പറഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി. കേരളത്തിൽ ആരും ഹൈക്കമാൻഡ് നിർദ്ദേശം അനുസരിക്കാതിരിക്കില്ലെന്നും മുതിർന്ന നേതാക്കൾ മത്സരിക്കുന്നില്ലെന്ന വാർത്ത തെറ്റാണെന്നും സുധാകരൻ ഡൽഹിയിൽ വ്യക്തമാക്കി. 'അവസാനത്തെ ആയുധം എന്ന രീതിയിൽ മാത്രമേ ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കൂ. ഹൈക്കമാൻഡ് പറഞ്ഞാൽ അദ്ദേഹവും മത്സരിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിന്റെ സ്ഥാനാർത്ഥി പി.കെ. ശ്രീമതിയാണ് സുധാകരന്റെ എതിരാളി. ഇത്തവണ തീപ്പാറുന്ന പോരാട്ടമായിരിക്കും കണ്ണൂരിലേത്. കഴിഞ്ഞ ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ സുധാകരൻ 6566 വോട്ടുകൾക്കാണ്. ശ്രീമതിയോട് പരാജയപ്പെട്ടത്. എന്നാൽ, 2009ൽ നടന്ന തിരഞ്ഞെടുപ്പിൽ സുധാകരൻ 43,151 വോട്ടുകൾക്ക് വിജയിച്ചിരുന്നു. 1984 മുതൽ 1998 വരെ അഞ്ചുതവണയായി മുല്ലപ്പള്ളി രാമചന്ദ്രൻ വിജയിച്ച മണ്ഡലം കൂടിയാണിത്.