cinema

മലയാള സിനിമയിലെ തന്നെ മികച്ച അഭിനേത്രികളിൽ ഒരാളാണ് കവിയൂർ പൊന്നമ്മ. ബ്ലാക്ക് & വൈറ്റ് കാലം മുതൽ തന്നെ മലയാള സിനിമയിലെത്തി അമ്മ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് കവിയൂർ പൊന്നമ്മ. സത്യൻമാഷ് മുതൽ യുവതാര നിരയിലെ മിക്കവരുടെയും അമ്മയായും മുത്തശിയായുമെല്ലാം അഭിനയിച്ച താരം ഇപ്പോൾ സിനിമയിൽ സജീവമല്ല.

ഏത് സിനിമയാണെന്ന് ഓർമയില്ല,​ ഒരു നവാഗത സംവിധായകന്റെ ചിത്രത്തിൽ അമ്പിളി (ജഗതി ശ്രീകുമാർ)​ കോമഡി രംഗം അഭിനയിക്കുന്നത് കണ്ടിട്ട് ഞാൻ പൊട്ടിച്ചിരിച്ചു. മൂന്ന് നാലു തവണയായപ്പോൾ ഓരോരുത്തർ ഇവിടെ ചിരിക്കാനാണോ അഭിനയിക്കാനാണോ വന്നത് എന്ന് തിലകൻ ചോദിച്ചു. ചോദ്യം കേട്ടയുടനെ ഞാൻ പുറത്തേക്ക് പോയി ഇരുന്നു. പിന്നെ ഷൂട്ടിംഗ് നടക്കുന്നിടത്തേക്ക് പോയതേയില്ല....' താരം പറഞ്ഞു.

അല്പ സമയം കഴിഞ്ഞ് ഷൂട്ടിന് കാണാത്തതിനെ തുടർന്ന് തന്നെ വിളിക്കാനെത്തിയത് തിലകന്റെ മകൻ ഷമ്മി തിലകനായിരുന്നു. ഷോട്ടെടുക്കണ്ടേയെന്ന് ചോദിച്ചപ്പോൾ എനിക്ക് സൗകര്യമില്ലെന്ന് ഞാൻ മറുപടി പറയുകയും ചെയ്തു. അച്ഛന്റെ സ്വഭാവം ചേച്ചിക്ക് അറിയാവുന്നതല്ലേ എന്ന് പറഞ്ഞ്​ തന്നെ ഷമ്മി അകത്തേക്ക് വിളിച്ച് കൊണ്ട് പോയി.

ഷൂട്ടിംഗ് സെറ്റിലേക്ക് എത്തിയപ്പോൾ മുഖം വീർപ്പിച്ചിരുന്ന എന്നെ നോക്കി തിലകൻ ചോദിച്ചു 'എന്താടോ മുഖവും വീർപ്പിച്ചിരിക്കുന്നത്?​ ആ ചോദ്യത്തിന് ശേഷം പിന്നീട് വലിയ ഇഷ്ടമായിരുന്നു അദ്ദേഹത്തിന് എന്നോടും എനിക്കങ്ങോട്ടും.' താരം വ്യക്തമാക്കി. 'തന്നെ സംബന്ധിച്ച് തിലകന്റെ വിയോഗം വലിയ നഷ്ടമാണെന്ന്' കവിയൂർ പൊന്നമ്മ പറഞ്ഞു.