photo

ടെ​ക്സാ​സ്:​ ​ശാ​സ്ത്ര​ലോ​ക​ത്തി​ന് ​അ​ദ്ഭു​ത​മാ​യി​ ​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​ ​പു​രു​ഷ​ന്റെ​ ​പ്ര​സ​വം.​ ​ടെ​ക്‌​സാ​സി​ലെ​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ ​ദ​മ്പ​തി​ക​ളാ​യ​ ​വൈ​ലെ​ ​സിം​പ്‌​സ​നും​ ​സ്റ്റീ​ഫ​ൻ​ ​ഗാ​യെ​ത്തി​നും​ ​കു​ഞ്ഞ് ​പി​റ​ന്നു. ​സിം​പ്സ​നാ​ണ് ​പ്ര​സ​വി​ച്ച​ത്.​ 21​ആം​ ​വ​യ​സി​ലാ​ണ് ​സിം​പ്സ​ൺ​ ​സ്ത്രീ​യി​ൽ​ ​നി​ന്നും​ ​പ​രു​ഷ​നാ​യി​ ​മാ​റാ​നു​ള്ള​ ​ചി​കി​ൽ​സ​ക​ൾ​ ​ആ​രം​ഭി​ച്ച​ത്.​ ​എ​ന്നാ​ൽ​ 2018​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ശാ​സ്ത്ര​ലോ​ക​ത്തെ​ ​പോ​ലും​ ​ഞെ​ട്ടി​ച്ചു​കൊ​ണ്ട് ​സാം​പ്സ​ൺ​ ​ഗ​ർ​ഭം​ധ​രി​ച്ചു.


കു​ഞ്ഞി​നാ​യി​ ​ടെ​സ്റ്റോ​സ്റ്റെ​റോ​ൺ​ ​തെ​റാ​പ്പി​യെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും​ ​പ്ര​തീ​ക്ഷ​യി​ല്ലാ​യി​രു​ന്നു.​ ​ആ​ർ​ത്ത​വ​മു​ൾ​പ്പ​ടെ​യു​ള്ള​ ​സ്ത്രീ​സ​ഹ​ജ​മാ​യ​ ​പ്ര​ക്രി​യ​ക​ൾ​ ​നി​ല​ച്ചി​രു​ന്നു.​ ​മാ​റി​ടം​ ​മു​റി​ച്ചു​ക​ള​യു​ന്ന​ ​ശ​സ്ത്ര​ക്രി​യ​യും​ ​ചെ​യ്ത് ​പൂ​ർ​ണ​മാ​യും​ ​പു​രു​ഷ​നാ​യി​ ​മാ​റു​ന്ന​തി​നു​ള്ള​ ​ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു​ ​സിം​പ്സ​ൺ.​ ​​ ​ഗ​ർ​ഭ​പാ​ത്ര​വും​ ​അ​ണ്ഡ​വാ​ഹി​നി​ക്കു​ഴ​ലും​ ​എ​ടു​ത്തു​ക​ള​ഞ്ഞി​രു​ന്നി​ല്ല.​ ​എ​ങ്കി​ലും​ ​ആ​ർ​ത്ത​വ​മി​ല്ലാ​ത്ത​തി​നാ​ൽ​ ​കു​ഞ്ഞി​നാ​യു​ള്ള​ ​സാ​ദ്ധ്യ​ത​യി​ല്ലെ​ന്ന് ​ത​ന്നെ​യാ​ണ് ​ഡോ​ക്ട​ർ​മാ​രും​ ​വി​ധി​യെ​ഴു​തി​യ​ത്.


കു​ഞ്ഞി​ന്റെ​ ​വ​ര​വ് ​ത​ങ്ങ​ളു​ടെ​ ​ബ​ന്ധം​ ​കൂ​ടു​ത​ൽ​ ​ദൃ​ഢ​മാ​ക്കി​യെ​ങ്കി​ലും​ ​ഗ​ർ​ഭ​കാ​ല​ത്ത് ​സിം​പ്സ​ൺ​ ​നേ​രി​ടേ​ണ്ടി​വ​ന്ന​ത് ​ക​ടു​ത്ത​ ​അ​വ​ഗ​ണ​ന​യും​ ​പ​രി​ഹാ​സ​വു​മാ​യി​രു​ന്നു​വെ​ന്ന് ​ഗാ​യെ​ത്ത് ​പ​റ​യു​ന്നു.​ ​അ​പ​രി​ചി​ത​ർ​ ​പോ​ലും​ ​സിം​പ്സ​ണെ​ ​പ​രി​ഹാ​സ​ങ്ങ​ൾ​ ​കൊ​ണ്ടും​ ​തു​റി​ച്ച് ​നോ​ട്ട​ങ്ങ​ൾ​ ​കൊ​ണ്ടും​ ​വേ​ദ​നി​പ്പി​ച്ചി​രു​ന്നു.​ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് ​കു​ഞ്ഞി​നെ​ ​പു​റ​ത്തെ​ടു​ത്ത​ത്.​ ​എ​ന്നാ​ൽ,​​​ ​കു​ഞ്ഞ് ​ജ​നി​ച്ച​ത് ​ജീ​വി​ത​ത്തി​ലെ​ ​സ​ന്തോ​ഷ​ക​ര​മാ​യ​ ​അ​നു​ഭ​വ​മാ​ണെ​ങ്കി​ലും​ ​പ​രി​ഹാ​സം​ ​ഭ​യ​ന്ന് ​ഇ​നി​യൊ​രു​ ​പ്ര​സ​വ​ത്തി​നി​ല്ലെ​ന്നു​ള്ള​ ​തീ​രു​മാ​ന​ത്തി​ലാ​ണ് ​സിം​പ്സ​ൺ.