ലണ്ടൻ: പോൺതാരങ്ങളുടെ സൈക്ലിംഗ് ക്ലബിന് ബ്രിട്ടീഷ് കായിക ഭരണസമിതിയായ ബ്രിട്ടീഷ് സൈക്ലിംഗിന്റെ അംഗീകാരം. പോൺ പെഡല്ലേഴ്സ് സൈക്ലിംഗ് ക്ലബിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. പി.പി.സി.സി എന്ന ചുരുക്കപ്പേരിലാണ് ക്ലബ് അറിയപ്പെടുന്നത്.
പി.പി.സി.സിയ്ക്ക് അംഗീകാരം നൽകുന്നതിൽ സമൂഹത്തിന്റെ പലഭാഗത്തുനിന്നും എതിർപ്പുകളുണ്ടായിരുന്നെങ്കിലും ഇതുമായി സമിതി മുന്നോട്ടുപോകുകയായിരുന്നു. ''സൈക്ലിംഗ് എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഞങ്ങളെപ്പോലെയുള്ളവർക്കൊഴിച്ച്. പക്ഷേ, ബ്രിട്ടീഷ് സൈംക്ലിംഗിന്റെ ഈ അംഗീകാരം വളരെ വലുതാണ്. ഞങ്ങളുടേത് വെറുമൊരു സൈക്ലിംഗ് ക്ലബാണ്. ചാരിറ്റി പ്രവർത്തനങ്ങൾക്കായി ആയിരിക്കും റൈഡ് നടത്തുക.
2016ലാണ് പോൺ മേഖലയിൽനിന്നുള്ള നിരവധി പേരെ ഉൾപ്പെടുത്തി പി.പി.സി.സി തുടങ്ങുന്നത്. അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ, വിതരണക്കാർ അങ്ങന എല്ലാത്തരം ആളുകളും ഈ ക്ലബിൽ അംഗങ്ങളായുണ്ട്. 11 തവണ ലോക സൈക്ലിംഗ് ചാമ്പ്യനായ ക്രിസ് ഹോയ് ഉൾപ്പെടെയുള്ള പ്രമുഖർ ഇതിനോടകം തന്നെ ക്ലബിന് പിന്തുണയുമായി വന്നിട്ടുണ്ട്.