ലണ്ടൻ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം പി.എസ്.ജിക്കെതിരെ ഗംഭീര തിരിച്ചുവരവ് നടത്തി ക്വാർട്ടറിൽ കടന്ന മാഞ്ചസറ്റർ യുണൈറ്രഡിന് പക്ഷേ പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം ആഴ്സനലിനെതിരെ അടിതെറ്രി. മറ്രൊരു മത്‌സരത്തിൽ ചെൽസി സമനിലയിൽ കുരുങ്ങി.
അഴ്‌സനലിന്റെ തട്ടകമായ എമിറേറ്ര്‌സ് സ്‌റ്രേഡിയത്തിൽ നടന്ന മത്‌സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആതിഥേയർ മാഞ്ചസ്റ്രർ യുണൈറ്രഡിനെ വീഴ്ത്തിയത്. 12-ാം മിനിറ്രിൽ ഗ്രാനിറ്ര് ഷാക്കെയും 69-ാം മിനിറ്രിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി പിയറെ എമറിക്ക് ഔബമെയാഗുമാണ് ആഴ്സനലിന്റെ വിജയമുറപ്പിച്ചത്. ഷാക്കെയുടെ ഷോട്ടിന്റെ ഗതി മനസിലാക്കാൻ ഗോളി ഡേവിഡ് ഡിഗിയയ്ക്ക് കഴിയാതെ പോയതിനാലാണ് യുണൈറ്രഡ് ആദ്യ ഗോൾ വഴങ്ങിയത്. ഫ്രെഡ് ലക്കാസട്ടെയെ ഫൗൾ ചെയ്തതിന് കിട്ടയ പെനാൽറ്രിയാണ് ഔബമെയാഗ് ഗോളാക്കിയത്. എഫ്.എ കപ്പിലെ തോൽവിയുടെ പകരംവീട്ടൽ കൂടിയായി യുണൈറ്രഡിന് ഈ ജയം. ഒലെ ഗുണ്ണർ സോൾഷേർ ടീമിന്റെ പരിശീലനച്ചുമതലയേറ്റെടുത്ത ശേഷം നാട്ടിൽ യുണൈറ്റഡിന്റെ ആദ്യ തോൽവിയാണിത്. ജയത്തോടെ യുണൈറ്രഡിനെ മറികടന്ന് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തി ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ സജീവമാക്കാനും ആഴ്സനലിനായി. യുണൈറ്രഡ് അഞ്ചാം സ്ഥാനത്താണിപ്പോൾ.
മറ്രൊരു മത്സരത്തിൽ വോൾവ്‌സിനെതിരെ ആദ്യം ഗോൾ വഴങ്ങിയ ശേഷമാണ് ചെൽസി സമനില കൊണ്ട് രക്ഷപ്പെട്ടത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം റൗൾ ജിമെൻസിലൂടെ വൂൾവ്‌സ് ലീഡെടുത്തു. പരാജയം മുന്നിൽക്കണ്ട ചെൽസി രണ്ടാം പകുതിയുടെ അധിക സമയത്ത് ഈഡൻ ഹസാർഡ് നേടിയ ഗോളിലൂടെ സമനില നേടുകയായിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം
ലീഗ് അവസാനത്തേക്കടുക്കുമ്പോൾ മുൻനിര ടീമുകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള മാഞ്ചസ്റ്രർ സിറ്രിയും ലിവർപൂളും തമ്മിൽ ഒരു പോയിന്റിന്റെ വ്യത്യാസമേയുള്ളൂ. മൂന്നും നാലും സ്ഥാനങ്ങളിലുള്ള ടോട്ടനവും ആഴ്സനലും തമ്മിലും ഒരു പോയിന്റ് വ്യത്യാസം മാത്രം. അഞ്ചും ആറും സ്ഥാനങ്ങളിലുള്ള മാഞ്ചസ്റ്രർ യുണൈറ്രഡും ചെൽസിയും തമ്മിലുള്ളതും ഒരു പോയിന്റകലം.
പോയിന്റ് ടേബിൾ
മാൻ.സിറ്രി - മത്സരം 30
പോയിന്റ് -74
ലിവർവൂൾ:
മത്സരം 30
പോയിന്റ് -73
ടോട്ടനം:
മത്സരം 30
പോയിന്റ് -61
ആഴ്സനൽ:
മത്സരം 30
പോയിന്റ് -60
മാൻ.യുണൈറ്റഡ്:
മത്സരം 30
പോയിന്റ് -58
ചെൽസി:
മത്സരം 29
പോയിന്റ് -57