1. ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ എത്തി നില്‍ക്കെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നു. സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ കഴിഞ്ഞില്ല. ഈ മാസം 15ന് വീണ്ടും സ്‌ക്രീനിംഗ് കമ്മിറ്റി ചേരാന്‍ തീരുമാനം. രാഹുലിന്റെ കേരള സന്ദര്‍ശനത്തിന് ശേഷം തീരുമാനം. എറണാകുളത്തും പത്തനംതിട്ടയിലും സ്ഥാനാര്‍ത്ഥികളെ രാഹുല്‍ തീരുമാനിക്കും. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കുന്ന കാര്യവും ഹൈക്കമാന്‍ഡിന് വിട്ടു.
2. ആലപ്പുഴയിലും ആറ്റിങ്ങലിലും തീരുമാനമായില്ല. മുല്ലപ്പള്ളി മത്സരിച്ചില്ലെങ്കില്‍ വടകരയില്‍ കെ.കെ രമയെ പിന്തുണയ്ക്കാനും സാധ്യത. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കണ്ണൂരില്‍ കെ. സുധാകരന്‍ സ്ഥാനാര്‍ത്ഥി ആകും. ശാരീരിക അസ്വസ്ഥ്യം മൂലം വിട്ടു നില്‍ക്കാന്‍ അനുവദിക്കണം എന്ന് കെ. സുധാകരന്‍ അഭ്യര്‍ത്ഥിച്ചു എങ്കിലും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം അംഗീകരിക്കുക ആയിരുന്നു. വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാന് മുന്‍ഗണന. കാസര്‍കോട് പി.സി വിഷ്ണുനാഥിന്റെ പേരും പരിഗണനയില്‍.
3. എം.എല്‍.എമാരെ മത്സരിപ്പിക്കുന്ന അഭിപ്രായ സമന്വയത്തില്‍ കോണ്‍ഗ്രസിന് എത്താന്‍ ആയിട്ടില്ലെന്നും വിവരം. അതേസമയം, എല്ലാവരും മാറി നില്‍ക്കുന്നെങ്കില്‍ പിന്നെ എന്തിന് ഉമ്മന്‍ചാണ്ടി മാത്രം മത്സരിക്കണമെന്ന ചോദ്യം എ ഗ്രൂപ്പില്‍ ശക്തമാണ്. എല്ലാ മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കും എന്നും ഫല പ്രഖ്യാപനം വരുമ്പോള്‍ എല്ലാ സീറ്റിലും കോണ്‍ഗ്രസ് ജയിക്കും എന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഓരോ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് വിജയ സാധ്യത മുന്‍ നിറുത്തി എന്നും പ്രതികരണം
4. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. പി.ജെ ജോസഫിന് എതിരെ മാണി വിഭാഗത്തിന്റെ നീക്കം ശക്തം. കോട്ടയം മണ്ഡലത്തിലുള്ള ആളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് മണ്ഡലം കമ്മിറ്റി. എം.എല്‍.എമാരെ സ്ഥാനാര്‍ത്ഥി ആക്കരുത്. മണ്ഡലം കമ്മിറ്റി കെ. എം മാണിക്ക് കത്ത് നല്‍കി. കോട്ടയം സീറ്റില്‍ തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത
5. ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് സമര്‍ദ്ദമില്ലെന്ന് റോഷി അഗസ്റ്റിന്‍. കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമെന്നും പ്രതികരണം. പി.ജെ ജോസഫിന് എതിരായ നീക്കം, ജോസഫിന് സീറ്റ് നല്‍കണം എന്ന് കെ.എം. മാണിയോട് യു.ഡി.എഫ് ആവശ്യപ്പെട്ടതിന് പിന്നാലെ. യു.ഡി.എഫ്. കോട്ടയം സീറ്റില്‍ ജയം ഉറപ്പിക്കാന്‍ പി.ജെ. വേണം എന്ന് അഭിപ്രായം. ജോസഫിന് ആയി സമ്മര്‍ദ്ദം ശക്തമാക്കി മുസ്ലീംലീഗും.
6. ഫക്സ്‌ബോര്‍ഡുകള്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് ഹൈക്കോടതി. ജീര്‍ണ്ണിക്കുന്ന വസ്തുക്കള്‍ മാത്രമേ പ്രചരണത്തിന് ഉപയോഗിക്കാവൂ. ഇടക്കാല ഉത്തരവ്, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേത്. അതേസമയം, തിരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണ ആയുധം ആക്കരുത് എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍.
7. ശബരിമല തിരഞ്ഞെടുപ്പ് വിഷയം ആയാല്‍ ചട്ടലംഘനം ആകും. സുപ്രീംകോടതി വിധി ബാധകമായ വിഷയങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടിയുമായി നാളെ ചര്‍ച്ച നടത്തി നിര്‍ദ്ദേശം നല്‍കുമെന്ന് ടിക്കാറാം മീണ.
8 ശബരിമല വിധി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, അത് ദുര്‍വ്യാഖ്യാനിക്കരുത്. ദൈവം, മതങ്ങള്‍, ജാതി പ്രചരണ വിഷയമാക്കുന്നത് ചട്ട വിരുദ്ധമാണ്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കണം. ഫോം 26-ല്‍ ഇത് രേഖപ്പെടുത്തണം. ഇത് തെറ്റെന്ന് കണ്ടാല്‍ അവര്‍ക്ക് എതിരെ നടപടി എടുക്കും എന്നും ടിക്കാറാം മീണ
9. നോട്ട് നിരോധന നടപടിയില്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തടയാനാകില്ലെന്ന് ആര്‍.ബി.ഐ, സര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തില്‍ ആശങ്ക അറിയിച്ചത് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ ബോര്‍ഡ്. നോട്ട് നിരോധന പ്രഖ്യാപനത്തിന് രണ്ടര മണിക്കൂര്‍ മുന്‍പ് മാത്രമാണ് നോട്ട് നിരോധനം സംബന്ധിച്ച നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് ബോര്‍ഡിന് ലഭിച്ചത് എന്ന് വിവരാവകാശ രേഖ.
10. സര്‍ക്കാര്‍ വാദങ്ങളെ ചില ബോര്‍ഡ് അംഗങ്ങള്‍ പൂര്‍ണമായും തള്ളിയതായും വിവരാവകാശ നിയമപ്രകാരം ലഭിച്ച നോട്ട് നിരോധനത്തിന് തൊട്ട് മുന്‍പ് നടന്ന ആര്‍.ബി.ഐ യോഗത്തിന്റെ മിന്റസില്‍ പരാമര്‍ശം. മിന്റസിലെ വിവരങ്ങള്‍ പുറത്ത് വന്നത് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി. 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. എന്നാല്‍ ഡിസംബര്‍ 16നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്
11. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 18 ഭീകരരെ വധിച്ചു എന്ന് സുരക്ഷാ സേന. ആറ് ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു. എട്ട് പാകിസ്ഥാന്‍ ഭീകരരും കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൈന്യം. ഇന്ന് രാവിലെ ത്രാലില്‍ നടന്ന ഏറ്റുമുട്ടലിലും സൈന്യം 3 ഭീകരരെ വധിച്ചിരുന്നു. പുല്‍വാമ ഭീകര ആക്രമണത്തിന്റെ സൂത്രാധാരനും ജെയ്‌ഷെ മുഹമ്മദ് ഭീകരനുമായ മുഹ്ദ് ഭായ് എന്ന മുദാസിര്‍ അഹ്മ്മദ് ഖാനെ ആണ് സൈന്യം വധിച്ചത്.
12. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മറ്റ് രണ്ടു പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഭീകരരെ വധിച്ചത് മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടലിന് ഒടുവില്‍. എ.കെ 47 തോക്കുകള്‍ അടക്കം ആയുധങ്ങളും കണ്ടെത്തി.