ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ വിജയത്തിന് ഒരു ഉദാഹരണം കൂടി. വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് കുറഞ്ഞുവെന്ന് റിപ്പോർട്ട്. 2014-2018 കാലയളവിൽറഷ്യയിൽ നിന്നുള്ള ആയുധ ഇറക്കുമതിയിൽ 42 ശതമാനം ഇടിവുണ്ടായതാണ് റിപ്പോർട്ട്.
ആയുധങ്ങൾക്കായി വിദേശ കമ്പനികളെയും രാജ്യങ്ങളെയും ആശ്രയിക്കുന്നത് കുറച്ച് ആയുധങ്ങൾ മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽപെടുത്തി രാജ്യത്ത് നിർമ്മിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് ആയുധ ഇറക്കുമതി കുറഞ്ഞതിന് പിന്നിൽ. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആർ.ഐ എന്ന സ്ഥാപനം തയ്യാറാക്കിയ 2018ലെ ആയുധ കൈമാറ്റങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
എന്നാൽ ഇറക്കുമതി കുറഞ്ഞിട്ടും ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാംസ്ഥാനത്ത് ഇന്ത്യ തുടരുന്നു. ആഗോളതലത്തിൽ 9.5 ശതമാനമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ഇസ്രായേൽ, അമേരിക്ക, ഫ്രാൻസ് എന്നിവ ഇന്ത്യിലേക്കുള്ള ആയുധ കയറ്റുമതി കൂട്ടിയിട്ടുമുണ്ട്. ലോകത്തിലേറ്റവും കൂടുതൽ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ യു.എസ്, റഷ്യ, ഫ്രാൻസ്, ജർമനി, ചൈന എന്നിവയാണ്. സൗദി അറേബ്യ, ഇന്ത്യ, ഈജിപ്ത്, ഓസ്ട്രേലിയ, അൾജീരിയ എന്നിവയാണ് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലുള്ളത്.
2