ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഡൽഹിയിൽ യുവതിയും രണ്ട് കുട്ടികളും മരിച്ചു. കാറോടിച്ചിരുന്ന ഭർത്താവും ഒരു കുട്ടിയും പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടു. അക്ഷർദ്ധാം ഫ്ലൈ ഓവറിൽ ഞായറാഴ്ചയായിരുന്നു സംഭവം. രഞ്ജന മിശ്ര, മക്കളായ റിധി, നിക്കി എന്നിവരാണ് അപകടത്തിൽ മരിച്ചത്. രഞ്ജനയുടെ ഭർത്താവ് ഉപേന്ദർ മിശ്രയും ഇളയ മകളും കാറിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.
വൈകുന്നരം ആറരയോടെ സ്‌ഫോടനത്തെ തുടർന്നാണ് കാർ കത്തിയത്. കാറിനുള്ളിലെ സി.എൻ.ജി സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. രഞ്ജനയും രണ്ട് മക്കളും പിൻസീറ്രിലായിരുന്നു.
സ്ഫോടനത്തിൽ കാർ പൂർണമായി കത്തിനശിച്ചു.