sharad-pawar

പൂനെ: മഹാരാഷ്ട്രയിലെ മധ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്ന് എൻ.സി.പി അ‌ദ്ധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മധയിൽ നിന്ന് മത്സരിക്കാൻ പാർട്ടിയിൽ നിന്ന് തനിക്ക് സമ്മർദ്ദമുണ്ടായിരുന്നെന്നും എന്നാൽ പതിന്നാല് തവണ മത്സരിച്ചതിനാൽ മാറിനിൽക്കുന്നുവെന്നും ശരദ് പവാർ പറഞ്ഞു.

കുടുംബത്തിൽ നിന്ന് രണ്ടു പേർ മത്സരരംഗത്തിറങ്ങാനിരിക്കെയാണ് മാറിനിൽക്കുന്നതെന്നും പവാർ മാദ്ധ്യമങ്ങളോടു പറഞ്ഞു.

മകൾ സുപ്രിയ സുളെ ബരാമതിയിൽ ജനവിധി തേടുമ്പോൾ സഹോദരപുത്രനായ അജിത് പവാറിന്റെ മകൻ പാർഥ് പവാറിന്റെ പേരാണ് മാവൽ മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്നത്. ഇൗ സാഹചര്യത്തിലാണ് പവാറിന്റെ പിൻമാറ്റം.