pnb

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിക്കെതിരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് പുതിയ കുറ്റപത്രം പുറത്തിറക്കി. കള്ളപ്പണം വെളുപ്പിൽ നിയമപ്രകാരം നീരവിനെതിരെ ആരോപിക്കപ്പെട്ട കേസിൽ മുംബയ് കോടതിയിൽ നേരത്തേ നീരവിനെതിരെ പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചിരുന്നു.

നീരവ് മോദി ലണ്ടനിലുണ്ടെന്ന് വ്യക്തമായതിനു പിന്നാലെയാണ് എൻഫോഴ്സമെന്റ് വീണ്ടും കുറ്രപത്രം സമർപ്പിച്ചിരിക്കുന്നത്. നീരവിനെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ഇന്റർപോളിനോട് സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. നീരവും മെഹുൽചോക്സിയും പ്രതികളായ പഞ്ചാബ് നാഷണൽബാങ്ക് തട്ടിപ്പ് കേസിൽ കഴിഞ്ഞവർഷം മേയിൽ സി.ബി.ഐയും പിന്നീട് ഇഡിയും ആദ്യ കുറ്റപത്രം നൽകിയിരുന്നു. രാജ്യംകണ്ട ഏറ്റവും വലിയ ബാങ്ക് വായ്പാതട്ടിപ്പിൽ ആകെ പതിമൂവായിരംകോടിയുടെ നഷ്ടം സംഭവിച്ചതായാണ് കണ്ടെത്തൽ. രാജ്യംവിട്ട മോദി ലണ്ടനലുണ്ടെന്നതിന് തെളിവ് ഒരു ഇംഗ്ലീഷ്‌ മാദ്ധ്യമം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.