പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് നേരിട്ട് പരാതിപ്പെടുന്നതിനായി ഇലക്‌ഷൻ കമ്മിഷൻ പുറത്തിറക്കിയ മൊബൈൽ ആപ്ളിക്കേഷനാണ്
'സിവിജിൽ ആപ്പ് (cVIGIL app)' ചിത്രമോ വീഡിയോയോ സഹിതം ആപ്പിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി അയച്ചുകൊടുക്കാം.
ഇൻസ്റ്റാൾ ചെയ്യാൻ
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും cVIGIL app ആപ്പ് ഡൗൺലോഡ് ചെയ്യാം. തുടർന്ന് മൊബൈൽ നമ്പർ, പേര്, വിലാസം, ജില്ല, സംസ്ഥാനം, അസംബ്ളി മണ്ഡലം എന്നിവ ടൈപ്പ് ചെയ്ത ശേഷം വൈരിഫൈ നൗ എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ നിങ്ങളുടെ ആപ്പ് പ്രവർത്തനസജ്ജമാകും.
തുടർന്ന് വരുന്ന വീഡിയോ/ ഫോട്ടോ ഓപ്ഷൻ തിരഞ്ഞെടുത്ത് വിഷയത്തെ കുറിച്ച് ഒരു കുറിപ്പ് കൂടി ചേർത്ത് കമ്മിഷന് അയച്ചുകൊടുക്കാം. പരാതി അയച്ചുകഴിഞ്ഞാൽ ഒരു കോഡ് നമ്പർ ലഭിക്കും.ഈ കോഡ് നമ്പർ ഉപയോഗിച്ച് പരാതിയുടെ സ്റ്റാറ്റസ് ആപ്പിലൂടെ തന്നെ അറിയാനാകും.
ഒരാൾക്ക് പല തവണ പരാതി നൽകാം.
ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ നൂറ് മിനിട്ടിനുള്ളിൽ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ബാദ്ധ്യസ്ഥരാണ്.