തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾക്കെതിരെ നടൻ സലീം കുമാർ രംഗത്ത്. പ്രചരിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് 'എന്റെ ചോദ്യം ഇതാണ്, ഇതിൽ ആരാണ് ഞാൻ? എന്ന തലക്കെട്ടോടു കൂടിയാണ് സലീം കുമാർ രംഗത്തെത്തിയത്. സലീം കുമാർ ഇടതുപക്ഷ അനുഭാവിയാണെന്നും കോൺഗ്രസുകാരനാണെന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റുകളാണ് സലീം കുമാർ ഫേസ്ബുക്കിൽ പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം