arest

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് വെള്ളയിൽ ജുമാ മസ്ജിദ് ഇമാം അബ്ദുൾ ബഷീർ കുന്നമംഗലം ആണ് പൊലീസ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന്‌ ലോഡ്ജിൽ റെയ്ഡ് നടത്തിയപ്പോഴാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം ഇമാമിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.