km-

കോട്ടയം: കോട്ടയത്ത് പി.ജെ.ജോസഫിന് കേരള കോൺഗ്രസ് ലോക്‌സഭാ സീറ്റ് നൽകില്ല. പി.ജെ.ജോസഫിനോട് യോജിപ്പില്ലെന്ന് കോട്ടയം മണ്ഡലത്തിലെ നേതാക്കൾ കെ.എം.മാണിയെ അറിയിച്ചതോടെയാണ് ഇത്. നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് കെ.എം. മാണി തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ജോസഫിനെ സ്ഥാനാർത്ഥിയാക്കണമെന്ന യു.ഡി.എഫ് നേതാക്കളുടെ നിർദ്ദേശവും മറികടന്നാണ് കെ.​എം.മാണിയുടെ പ്രഖ്യാപനം.

ഒരു പകൽ മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ചാഴിക്കാടന് നറുക്കുവീണത്. സ്റ്റീഫൻ ജോർജിന്റെയും പ്രിൻസ് ലൂക്കോസിന്റെയും പേരുകൾ സജീവമായിരുന്നെങ്കിലും ഒടുവിർ തോമസ് ചാഴിക്കാടനിലേക്കെത്തുകയായിരുന്നു.

സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ ഇനി പി.ജെ. ജോസഫ് എന്ത് നിലപാടെടുക്കും എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്. ജോസഫ് ഗ്രൂപ്പ് നേതാക്കൾ തൊടുപുഴയിൽ രഹസ്യയോഗം തുടരുകയാണ്.