nirmala-sitharaman

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായതിന് പിന്നാലെ പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പ്രത്യേക വിമാനം ഒഴിവാക്കി സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തതായി ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. തുടർന്നാണ് മന്ത്രി ഔദ്യോഗിക സംവിധാനങ്ങളൊഴിവാക്കി യാത്ര ചെയ്തത്. ചെന്നൈയിൽ ഒരു പൊതുപരിപാടിക്കായി എത്തിയ മന്ത്രി സർക്കാർ വാഹനങ്ങളും സുരക്ഷാവാഹനങ്ങളും ഒഴിവാക്കി പാർട്ടി വാഹനത്തിലാണ് വിമാനത്താവളത്തിൽ എത്തിയത്.