ബംഗളൂരു: നോർത്ത് ഈസ്റ്റ് യുണൈറ്രഡിന്റെ ഹൃദയം തകർത്ത് ബംഗലൂരു എഫ്.സി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ ഫൈനലിൽ കടന്നു. ആദ്യ പാദത്തിൽ 1-2ന് തോറ്റ ബംഗളൂരു ഇന്നലെ സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്രേഡിയത്തിൽ നടന്ന രണ്ടാം പാദത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളിന്റെ ജയം നേടിയാണ് തുടർച്ചയായ രണ്ടാം തവണയും ഫൈനൽ ഉറപ്പിച്ചത്. ഇരു പാദങ്ങളിലുമായി 4-2നാണ് ബംഗളൂരുവിന്റെ ജയം. ജീവൻമരണ പോരാട്ടത്തിൽ സ്വന്തം തട്ടകത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ബംഗളൂരുവിനായി മിക്കു, ഡിമാസ് ഡെൽഗാഡോ, സുനിൽ ഛെത്രി എന്നിവരാണ് ഗോളുകൾ നേടിയത്.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ അവസാന പതിനെട്ട് മിനിട്ടിലാണ് ബംഗളൂരു മൂന്ന് ഗോളുകളും നേടിയത്. മത്സരത്തിൽ ബാൾ പൊസഷനിലും ഉതിർത്ത ഷോട്ടുകളിലും പാസിംഗിലും ബംഗളൂരു തന്നെയാണ് മുന്നിൽ. ബംഗളൂരുവിന്റെ മുന്നേറ്രം കണ്ടാണ് മത്സരം തുടങ്ങിയതെങ്കിലും വൈകാതെ നോർത്ത് ഈസ്റ്റും താളം കണ്ടെത്തി.
72-ാം മിനിറ്റിൽ മിക്കുവാണ് ബംഗളൂരുവിന്റെ ആദ്യ ഗോൾ നേടിയത്. 87-ാം മിനിറ്രിൽ ഡെൽഗാഡോ ബംഗളുരുവിനെ മുന്നിലെത്തിച് ഗോൾ നേടി. തുടർന്ന് രണ്ടാം പകുതിയുടെ അധിക സമയത്ത് സുനിൽ ഛെത്രി ബംഗളൂരുവിന്റെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു.
എതിരാളികളെ ഇന്നറിയാം
ബംഗളൂരുവിന്റെ ഫൈനലിലെ എതിരാളികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന രണ്ടാം പാദ സെമിയിൽ ഗോവയും മുംബയും തമ്മിൽ ഏറ്രുമുട്ടും. ആദ്യ പാദത്തിൽ ഗോവ 5-1ന് ജയിച്ചിരുന്നു.
റിഷഭഅ പന്തിനെ ധോണിയുമായി താരതമ്യം ചെയ്യരുത്. അവൻ കൊച്ചു കുട്ടിയാണ്. വളർന്നുവരുന്നതെയുള്ളൂ. പിഴവുകൾ സാധാരണം.
ശിഖർ ധവാൻ