kumbalangi-nights-

കുമ്പളങ്ങി നൈറ്റ്സിലെ ആ നാല് സഹോദരൻമാർ ഒരുമിച്ച് അമ്മെക്കാണാൻ പോകുന്ന രംഗം കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ മികച്ച സീനുകളിലൊന്നാണ്. അമ്മയെ തിരികെ വിളിച്ചുകൊണ്ടുവരാൻ പോകുന്നതിന് മുമ്പുള്ള രംഗം ചിിത്രത്തിൽ നിന്ന് നീക്കിയിരുന്നു. ഇപ്പോൾ ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്തു കളഞ്ഞ 55 സെക്കന്റ് നീളുന്ന ആ വീഡിയോ പുറത്തു വന്നിരിക്കയാണ്. അമ്മയെ കാണാൻ വൃത്തിയും വെടിപ്പുമുള്ള വേഷം തിരഞ്ഞെടുക്കാൻ തുണിക്കടയിൽ കയറുന്ന സഹോദരന്മാരുടെ രംഗമാണിത്.

വീട്ടിൽ സ്ത്രീകൾ താമസിക്കുന്നതിനെച്ചൊല്ലി നാട്ടിൽ ഉണ്ടായ ചീത്തപ്പേര് അമ്മ വന്നാൽ മാറും എന്ന് കരുതിയായിരുന്നു ആ സഹോദരൻമാരുടെ പോക്ക്. . പക്ഷെ മക്കളുടെ അഭ്യർത്ഥന ചെവികൊള്ളാതെ, തിരികെയെത്താൻ വിസമ്മതിക്കുന്ന അമ്മ ലീലാമ്മയെയാണ് ചിത്രത്തിൽ നമ്മൾ കാണുന്നത്. സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി, മാത്യു എന്നിവരാണ് സഹോദരങ്ങളായി എത്തുന്നത്.