ഷോപ്പിംഗ് മാളിൽ വച്ച് പ്രണയം തുറന്നുപറഞ്ഞ കമിതാക്കൾക്ക് കിട്ടിയത് പൊലീസിന്റെ വക എട്ടിന്റെ പണി. തിരക്കുള്ള ഷോപ്പിംഗ് മാളിൽ വച്ചായിരുന്നു യുവാവ് പ്രണയിനിയോട് തന്റെ വിവാഹാഭ്യർത്ഥന നടത്തിയത്. റോസാപ്പൂക്കളുടെ ഇതളുകളുടെ മാതൃകയിലുള്ള മോതിരം അവൾക്ക് അവൻ കൈമാറുകയും ചെയ്തു. അഭ്യർത്ഥന സ്വീകരിച്ച യുവതി സന്തോഷത്താൽ ഉടനെ കാമുകനെ കെട്ടിപ്പിടിക്കുകയും ചെയ്തു. സംഭവം അവിടെത്തീർന്നെങ്കിലും ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇറാൻ സ്വദേശികളാണ് ഇരുവരും. സംസ്കാരത്തിനും മതത്തിനും നിഷിദ്ധമായി പെരുമാറിയെന്നാരോപിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.