മലയാളത്തിലും തമിഴിലും നായികാ വേഷങ്ങളിൽ ഒരു കാലത്തു നിറഞ്ഞു നിന്ന താരമാണ് കസ്തൂരി. നടി, സാമൂഹിക പ്രവർത്തക, നിരൂപക എന്നീ നിലകളിലും പ്രേക്ഷകർക്ക് സുപരിചിതയാണ് കസ്തൂരി. അഭിനയത്തിനൊപ്പം വിവാദങ്ങളിൽ ചെന്ന്ചാടുന്നതും കസ്കൂരിക്ക് പുതുമയല്ല. ഏറ്റവും ഒടുവിൽ ഒരു അഭിമുഖത്തിൽ കസ്തൂരി അണിഞ്ഞ വേഷത്തെച്ചൊല്ലിയാണ് സോഷ്യൽ മീഡിയയിൽ ആക്രമണം നടക്കുന്നത്.
സംയുക്ത മേനോൻ നായികയാകുന്ന ജൂലൈ കാറ്റ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനെത്തിയ കസ്തൂരി അതേ വേഷത്തിൽ ഒരു മാദ്ധ്യമത്തിന് അഭിമുഖം നൽകുകയായിരുന്നു അഭിമുഖത്തിന് താഴെ അശ്ലീല കമന്റുകളും മാന്യമായി വസ്ത്രം ധരിക്കണമെന്ന ഭീഷണികളുമാണ് നിറയുന്നത്.
ഏതാനും വർഷങ്ങൾക്ക് കസ്തൂരി തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പുറത്തുവിട്ടിരുന്നു. അന്നും ശക്തമായ ആക്രമണമാണ് നടിക്ക് നേരിടേണ്ടിവന്നത്