ജയറാമിനെയും മിയയെയും നായകനും നായികയുമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പട്ടാഭിരാമൻ മാർച്ച് 27ന് തിരുവനന്തപുരത്ത് തുടങ്ങും. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന പട്ടാഭിരാമനിലെ മറ്റൊരു പ്രധാന വേഷമവതരിപ്പിക്കുന്നത് ഷീലു എബ്രഹാമും ഷംനാ കാസിമുമാണ്. ദിനേശ് പള്ളത്ത് രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് രവിചന്ദ്രനാണ്.
അതേസമയം ജയറാമും വിജയ് സേതുപതിയും അഭിനയിക്കുന്ന മാർക്കോണി മത്തായി ചങ്ങനാശേരിയിൽ ഷെഡ്യൂൾ പായ്ക്കപ്പായി.സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി. നിർമ്മിച്ച് സനിൽ കളത്തിൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ വെള്ളിയാഴ്ച ചേർത്തല പൂച്ചാക്കലിൽ തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിൽ വിജയ് സേതുപതി അഭിനയിച്ച് തുടങ്ങുന്നത് എന്നാണെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.