മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ മകൻ നിരഞ്ജ് നായകനാകുന്നു.
സ്പോർട്സ് പശ്ചാത്തലത്തിലൊരുക്കുന്ന ഈ ചിത്രത്തിന് ഫൈനൽ എന്നാണ് പേരിട്ടിരിക്കുന്നത്. നവാഗതനായ അരുൺ പി.ആർ. രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ രജീഷാ വിജയനാണ് നായിക. സുരാജ് വെഞ്ഞാറമൂട് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടിനി ടോം, മണിയൻപിള്ള രാജു തുടങ്ങിയവരും ഫൈനലിൽ വേഷമിടുന്നുണ്ട്.
ഏപ്രിൽ പത്തിന് കട്ടപ്പനയിൽ ചിത്രീകരണം ആരംഭിക്കുന്ന ഫൈനലിന്റെ മറ്റൊരു ലൊക്കേഷൻ തിരുവനന്തപുരമാണ്.