മാധുരി ദീക്ഷിത്തും ആലിയ ഭട്ടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കളങ്ക് ഏപ്രിൽ 17 നു തിയേറ്ററുകളിലെത്തും. അഭിഷേക് വർമ്മൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം കരൺ ജോഹറിന്റെ നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക് ഷൻസാണ് നിർമ്മിക്കുന്നത്. ബെഹാർ ബീഗം എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിക്കുന്നത്. ഇത് ശ്രീദേവിയാണ് ചെയ്യാനിരുന്നത്. ശ്രീദേവിയുടെ മരണത്തെ തുടർന്നാണ് മാധുരിക്ക് നറുക്ക് വീണതെന്ന് കരൺ ജോഹർ പറഞ്ഞു. മാധുരിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വിട്ടു.
സൊനാക്ഷി സിൻഹ, ആദിത്യ റോയ് കപൂർ, വരുൺ ധവാൻ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിർമ്മാതാവ് കരൺ ജോഹറിന്റെ സ്വപ്ന പദ്ധതിയാണിത്. 21 വർഷത്തിന് ശേഷം മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഒന്നിക്കുന്നു എന്ന പ്രത്യേകതയും കളങ്കിനുണ്ട്. സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രീതമാണ്.