ദിലീപും സിദ്ദിഖും അനുസിതാരയും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ശുഭരാത്രിയുടെ ചിത്രീകരണം ഇന്നലെ എറണാകുളത്ത് തുടങ്ങി. തമ്മനത്ത് നടന്ന ചിത്രീകരണത്തിൽ ദിലീപും സിദ്ദിഖും അനുസിതാരയും പങ്കെടുത്തു.
അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവും അരോമ മോഹനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് വ്യാസൻ കെ.പിയാണ്. ആൽബിയാണ് ഛായാഗ്രഹണം . സംഗീതം: ബിജിബാൽ.
ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ദ മെട്രോ എന്ന ചിത്രത്തിലൂടെയാണ് വ്യാസൻ കെ.പി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത അവതാരം എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചതും വ്യാസനാണ്.