മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഗൗരവമുള്ള വിഷയങ്ങൾ ഏറ്റെടുക്കും. വ്യക്തി സ്വാതന്ത്ര്യം അനുഭവപ്പെടും. സാമ്പത്തിക നേട്ടം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കുടുംബബന്ധം നിലനിറുത്തും. നിയമ വിരുദ്ധമായ പ്രവൃത്തികളിൽ നിന്ന് പിൻമാറും. ജനസ്വാധീനം വർദ്ധിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സമന്വയ സമീപനം സ്വീകരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. പുതിയ പദ്ധതികൾ തുടങ്ങും
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പ്രതിസന്ധികളെ അഭിമുഖീകരിക്കും. കുടുംബത്തിൽ അഭിപ്രായ വ്യത്യാസം. കരാർ ജോലി പൂർത്തിയാക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വരവും ചെലവും തുല്യമായിരിക്കും. കലാകായിക രംഗങ്ങളിൽ നേട്ടം. വിദൂര പഠനത്തിനു അവസരം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പറയുന്ന വാക്കുകൾ ഫലപ്രദമായിത്തീരും. ശുഭകർമ്മങ്ങളിൽ പങ്കെടുക്കും. ജോലിയിൽ മാറ്റം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഗൃഹ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. സംയുക്ത സംരംഭങ്ങളിൽ നിന്നു പിൻമാറും. സ്വന്തം ചുമതലകൾ നിറവേറ്റും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. ഉപരിപഠനത്തിന് അവസരം. മേലധികാരിയുടെ അപ്രീതി.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഔദ്യോഗികമായി ഉന്നതാധികാരം. അനാവശ്യ കാര്യങ്ങളിൽ ഇടപെടരുത്. ഉദ്യോഗത്തിൽ മാറ്റം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
കുടുംബ ജീവിതത്തിൽ സമാധാനം. പൂർവിക സ്വത്തുക്കൾ ലഭിക്കും. ആശയങ്ങൾ ലക്ഷ്യപ്രാപ്തി നേടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഈശ്വരനാനുഗ്രഹത്താൽ കാര്യവിജയം. അംഗീകാരങ്ങൾക്കു കാലതാമസം. ശമ്പള വർദ്ധനയ്ക്ക് അനുകൂല സമയം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ജോലിഭാരം വർദ്ധിക്കും. വേണ്ടപ്പെട്ടവർ വിരോധികളാകും. രോഗങ്ങൾ അലട്ടും.