കൃഷ്ണഭക്തിയിൽ മുഴുകുന്ന നാണുഭക്തന്റെ ഭാവമാറ്റവും സംഭാഷണവും രക്ഷിതാക്കളെ ആശ്ചര്യപ്പെടുത്തുന്നു. പലപ്പോഴും കൃഷ്ണനെപ്പറ്റിയുള്ള സ്വപ്നദർശന ലഹരി നുണയുന്നു. ഒരിക്കൽ ഭക്തി ലഹരിയിൽ മതിമറന്ന് നാണുഭക്തൻ ഓടുന്നു. പിന്നാലെ രക്ഷിതാക്കളും. നാണുവിന്റെ ഭാവമാറ്റം അവരെ ഭയപ്പെടുത്തുന്നു. നാണുവിന്റെ മനസിലും മുന്നിലും ശ്രീകൃഷ്ണനാണ്. ഓടിപ്പോയി വീഴുന്ന ചതുപ്പ് ആ ബാലന് കാളിന്ദിക്ക് തുല്യം. പശുക്കളെ മേയ്ക്കുന്നിടത്ത് പ്രത്യക്ഷപ്പെട്ട ഒരു പാമ്പ് കൂട്ടുകാരെ ഭയപ്പെടുത്തുന്നു. നാണുവിനാകട്ടെ ഒരു ഭാവമാറ്റവും ഇല്ല.