mahaguru

പശുക്കളെ മേയ്ക്കുന്നതിനിടയിൽ നാൽക്കാലികൾക്കിടയിൽ പ്രത്യക്ഷപ്പെട്ട പാമ്പ് നാണുഭക്തന്റെ നിർദ്ദേശം അനുസരിക്കും പോലെ കൂട്ടുകാർക്ക് തോന്നുന്നു. വേനൽ രൂക്ഷമാകുന്നതോടെ എങ്ങും കുടിവെള്ളത്തിനായി പരക്കം പാച്ചിൽ. ഈ സമയം നാണുഭക്തൻ ഒരു കിണർ കുഴിക്കാൻ ഒരുങ്ങുന്നു. ഈ കൊടും വേനലിൽ ഈ ഭാഗത്തെന്നോണം വെള്ളം കിട്ടില്ലെന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തുന്നു. പക്ഷേ നാണു കുഴിച്ച കിണറിൽ വെള്ളം കാണുന്നു. കണ്ണാടി പോലെ തെളിഞ്ഞ വെള്ളം.