ആരോഗ്യമേഖലയിൽ പഠന ഗവേഷണങ്ങളുടെ ഫലമായി വൻ കുതിച്ചുചാട്ടമുണ്ടായെങ്കിലും ഇപ്പോഴും ചികിത്സപ്പിഴവ് മൂലമുണ്ടാവുന്ന മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചികിത്സയുടെ അത്രതന്നെ പ്രാധാന്യം കഴിക്കുന്ന മരുന്നുകളുടെ കാര്യത്തിലുമുണ്ട്. ആശുപത്രികളിലെ ഔഷധങ്ങളുടെ ദുരുപയോഗം ലോകത്ത് ഏറ്റവും കൂടുതൽ നമ്മുടെ രാജ്യത്താണ്. ഇത് കുറയ്ക്കുവാനായി ആറ് വർഷത്തെ ഫാം ഡി കോഴ്സുകൾ നമ്മുടെ രാജ്യത്ത് ആരംഭിച്ചു. ഒരു വർഷം ഏഴായിരത്തിനടുത്ത് വിദ്യാർത്ഥികൾ ഈ കോഴ്സ് പഠിച്ചിറങ്ങുന്നുണ്ട്. എന്നാൽ ഡോക്ടർമാർക്ക് കൈത്താങ്ങാവേണ്ട ഫാം ഡോക്ടേഴ്സിന് പഠിക്കുവാനായി ഒരു സർക്കാർ മെഡിക്കൽ കോളേജുകളിലും കോഴ്സ് ആരംഭിച്ചിട്ടില്ല. നിലവിൽ സ്വകാര്യസ്ഥാപനങ്ങളാണ് ഈ കോഴ്സ് നടത്തുന്നത്.
കേരളത്തിൽ ഫാം ഡി കോഴ്സുകൾ സ്വകാര്യമേഖലയ്ക്ക് തീറെഴുതി നൽകിയ സർക്കാർ പഠിച്ചിറങ്ങുന്നവർക്ക് ജോലി ചെയ്യുവാനായി ഒരു തസ്തിക പോലും അനുവദിച്ചിട്ടില്ല. ഈ വിഷയത്തിന്റെ ഉള്ളറകളെ തുറന്ന് കാട്ടുകയാണ് ഇവിടെ