1. പി.ജെ.ജോസഫിന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മില്‍ പ്രതിഷേധ രാജി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റ്യനും, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ജോര്‍ജും രാജി വച്ചു. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥി ആക്കാനുള്ള തീരുമാനം സി.പി.എമ്മിനെ സഹായിക്കാന്‍ എന്ന് ആരോപണം. ഭാവി പരിപാടികള്‍ പ്രഖ്യാപിക്കാന്‍ പി.ജെ. ജോസഫ് അല്‍പ സമയത്തിന് അകം മാദ്ധ്യമങ്ങളെ കാണും
2. അതേസമയം, ജോസഫ് വിഭാഗത്തെ തള്ളി കെ.എം. മാണി. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് എല്ലാവരോടും ആലോചിച്ച ശേഷം. പ്രചാരണത്തില്‍ സജീവമാകാന്‍ തോമസ് ചാഴിക്കാടന് നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടി നേതാക്കളെ എല്ലാകാര്യങ്ങളും ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട് എന്ന് ജോസ് കെ മാണി. എല്ലാം രമ്യമായി പരിഹരിക്കും എന്ന് തോമസ് ചാഴിക്കാടന്‍. തന്നെ തിരഞ്ഞെടുത്തത് ജനാധിപത്യ പരമായി. ജോസഫിനെ അനുനയിപ്പിക്കാന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും ചാഴിക്കാടന്‍
3. കേരള കോണ്‍ഗ്രസ് പ്രശ്നത്തില്‍ തത്കാലം ഇടപെടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സീറ്റ് വിഭജനം അവരുടെ ആഭ്യന്തരകാര്യം എന്നും ചെന്നിത്തല. എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കപ്പെടും എന്നും ഉമ്മന്‍ചാണ്ടി. ഡല്‍ഹിയില്‍ നിന്ന് എത്തിയ ശേഷം നേതാക്കളെ കാണും എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു
4. കേരള കോണ്‍ഗ്രസില്‍ നിന്ന് പി.ജെ. ജോസഫ് പുറത്ത് കടക്കുക ആണ് എങ്കില്‍ മുന്നണിയില്‍ എടുക്കണോ എന്ന് ആലോചിക്കാം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിക്കൊപ്പം തുടരണോ എന്ന് ജോസഫ് തീരുമാനിക്കട്ടെ എന്നും പ്രതികരണം. തോമസ് ചാഴിക്കാടന്‍ സ്ഥിരം തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥി എന്ന് പി.സി ജോര്‍ജ്. പി.ജെ. ജോസഫിനെ മാണിയും കൂട്ടരും അവഗണിച്ചു എന്നും പി.സി ജോര്‍ജ്
5. ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ച അവസാന ഘട്ടത്തില്‍. 16ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ശ്രീധരന്‍ പിള്ളയോടും കുമ്മനത്തോടും ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദ്ദേശം. മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ബി.ജെ.പി സാധ്യതാ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി. ഓരോ മണ്ഡലത്തിലും മുന്‍ഗണനാ ക്രമത്തില്‍ സ്ഥാനാര്‍ഥികളുടെ പട്ടിക വീതമാണ് നല്‍കി ഇരിക്കുന്നത്. എ പ്ലസ് മണ്ഡലങ്ങളായി ബി.ജെ.പി വിലയിരുത്തി ഇരിക്കുന്ന പത്തനംതിട്ട, പാലക്കാട് സീറ്റുകള്‍ക്ക് വേണ്ടി പല മുതിര്‍ന്ന നേതാക്കളും അവകാശവാദം ഉന്നയിച്ചു
6. അതേസമയം, ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കരുത് എന്ന തിരഞ്ഞെുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശത്തിനെതിരെ കുമ്മനം രാജശേഖരനും. ശബരിമല വിഷയം പ്രചാരണ വിഷയം ആക്കാന്‍ പാടില്ലെന്ന് പറയാന്‍ ആകില്ലെന്ന് കുമ്മനം.മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും പ്രതികരണം.
7. ഇവിടെ ഉന്നയിക്കുന്നത് മത സ്വാതന്ത്ര്യവും, ആരാധന സ്വാതന്ത്ര്യവുമാണ്. ആ സ്വാതന്ത്ര്യമ ഉയര്‍ത്തി പിടിക്കുന്നു. ഇതില്‍ ശബരിമല ഒരു നിമിത്തം മാത്രമെന്നും, കുമ്മനം. വിശ്വാസവും, ആചാരങ്ങളും, ആരാധനയും സംരക്ഷിക്കപ്പെടണം എന്ന ഈ നാട്ടിലെ ജനങ്ങളുടെ വിചാരം, വികാരം,ചിന്ത ഉയര്‍ത്തി പിടിക്കും എന്നും കുമ്മനം പറഞ്ഞു
8. പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്ന ആവശ്യം യു.എന്‍ രക്ഷാ സമിതി നാളെ പരിഗണിക്കും. അസ്ഹറിനെ ആഗോള ഭീകരന്‍ ആയി പ്രഖ്യാപിക്കണം എന്ന പ്രമേയം സ്ഥിരാംഗങ്ങളായ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവര്‍ സംയുകമായാണ് കൊണ്ടു വരുന്നത്. അസ്ഹറിനെ ആഗോള ഭീകരന്‍ ആയി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉയരുന്നത്, പത്തു വര്‍ഷത്തിനിടെ ഇത് നാലാം തവണ
9. എന്നാല്‍ അസ്ഹറിന്റെ കാര്യത്തില്‍ മുന്‍നിലപാടില്‍ മാറ്റമില്ല എന്ന് ചൈന. ചര്‍ച്ചകളിലൂടെ മാത്രമേ യുക്തിപരമായ തീരുമാനം എടുക്കാന്‍ കഴിയുള്ളൂ എന്നും ചൈന. ഭീകരരെ പട്ടിക പെടുത്തുന്നതിന് രക്ഷാസമിതിയുടെ 1267 കമ്മിറ്റിയില്‍ ചൈന സ്വീകരിച്ചിരിക്കുന്നത്, വ്യക്തവും സുസ്ഥിരവുമായ നിലപാട് എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം
10. ലോക്സഭാ തിരഞ്ഞടുപ്പ് പ്രഖ്യാപിച്ച് മൂന്നാംനാള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം. അഹമ്മദാബാദില്‍ ഇന്നു ചേരുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകാന്‍ ആണ് സാധ്യത. 1961ന് ശേഷം ആദ്യമായാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവത്തക സമിതി ചേരുന്നത്
11. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, മന്‍മോഹന്‍സിംഗ് തുടങ്ങി അറുപത് നേതാക്കളാണ് പ്രവര്‍ത്തക സമിതിയില്‍ സംബന്ധിക്കുക. തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന പാര്‍ട്ടി, ഓരോ സംസ്ഥാനത്തും കൈക്കൊള്ളേണ്ട നയ തീരുമാനങ്ങള്‍, സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണ പരിപാടികള്‍, സഖ്യ നീക്കങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയാകും. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടണോ എന്ന കാര്യത്തിലും അന്തിമ തീരുമാനം വന്നേക്കും. യോഗത്തിമ്പുറമേ, ഗാന്ധിനഗറില്‍ നടക്കുന്ന മഹാറാലിയില്‍ രാഹുലിനൊപ്പം, പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും
12. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. അതേസമയം, പ്രവത്തക സമിതിചേരുന്ന ഗുജറാത്തില്‍ സ്വന്തം എം.എല്‍.എമാര്‍ കൊഴിഞ്ഞു പോകുന്ന സമ്മര്‍ദത്തില്‍ ആണ് കോണ്‍ഗ്രസ്. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് എം.എല്‍.എമാരാണ് രാജിവച്ചത്. ഇതോടെ, സംസ്ഥാനത്ത് കോണ്‍ഗ്രസ് വിട്ട എം.എല്‍.എമാരുടെ എണ്ണം അഞ്ചായി.