തിരുവനന്തപുരം: മലപ്പുറത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും എസ്.എഫ്.ഐ നേതാവുമായ വി.പി.സാനുവിന് പിന്തുണയുമായി കെ.എസ്.യു മുൻ വനിതാ നേതാവ് ജസ്‌ലാ മാടശേരി രംഗത്തെത്തി. മലപ്പുറത്തെ ഇനിയും പച്ചയായി കാണാൻ വയ്യെന്നും വി.പി.സാനു പ്രതീക്ഷയാണെന്നും പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് ജസ്‌ലയുടെ തുറന്ന് പറച്ചിൽ. ഇതിന് പിന്നാലെ ജസ്‌ലയ്‌ക്കെതിരെ വൻ തോതിൽ സൈബർ ആക്രമണം ഉണ്ടായതായും ആരോപണമുണ്ട്.
പോസ്‌റ്റിന്റെ പൂർണരൂപം
പ്രതീക്ഷയാണ്.. മാറ്റമാവുമെന്ന് പ്രതീക്ഷിക്കുന്നു....
തോൽവിയോ വിജയമോ....ആവട്ടെ..
കാലാകാലവും..മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ്ത്തുന്ന മൂരികൾക്ക് കുടപിടിക്കുന്നതിനെക്കാൾ സന്തോഷമുണ്ട്...ഇനിയും മലപ്പുറം പച്ച ആയി കാണുന്നത് സഹിക്കാൻ വയ്യ....
കോൺഗ്രസ്സ് പ്രവർത്തന കാലത്ത് പോലും...കൈപ്പത്തിക്ക് വോട്ട് കുത്താൻ കഴിഞ്ഞിട്ടില്ല..കോണിക്ക് കുത്താൻ സൗകര്യമില്ലാത്തത് കൊണ്ട്...മറ്റൊന്നിനും കുത്താൻ മനസ്സനുവദിക്കാത്തത് കൊണ്ട്.നോട്ടയെ ശരണം പ്രാപിച്ചു..ഇത്തവണ തീരുമാനം ഞാനും എന്റെ കൂട്ടുകാരും തിരുത്തുന്നു...
ഒരു ചെറിയ മാറ്റം ആഗ്രഹിക്കുന്നുണ്ട്..
യുവതകൾ കടന്ന് വരട്ടെ...
ഒപ്പം മാറ്റവും....മലപ്പുറത്ത് സാനുവിനൊപ്പം...
കോണി വഴി കേറിയാൽ സ്വർഗ്ഗം കിട്ടില്ല..എന്ന് തിരിച്ചറിവുള്ള പുതു തലമുറയെങ്കിലും...മാറി ചിന്തിക്കട്ടെ...
തോൽവിയായാലും വിജയമായാലും..മാറ്റത്തിലേക്കൊരു ചുവടാവാൻ സാനുവിന് കഴിയട്ടെ...
മലപ്പുറത്ത് കഞ്ഞിക്കുട്ടികൾ തന്നെ എന്നതിൽ നിന്നൊരു തിരുത്ത് ആഗ്രഹിക്കുന്നു..ആഗ്രഹിക്കുന്നതിന് ആരുടേം സമ്മതം വേണ്ടല്ലോ..
ഭൂരിപക്ഷം കുറക്കാനെങ്കിലും...ആവും..ഒരു മാറ്റത്തിന്റെ തലമുറ കൂടെയുണ്ട്...