-p-j-joseph-k-m-mani

കോഴിക്കോട്: കോട്ടയം സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എമ്മിൽ നിന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയായ റോജസ് സെബാസ്റ്റ്യൻ രാജിവച്ചു. ‘പി.ജെ.ജോസഫ് സർ, നിങ്ങളാണ് സത്യം. നിങ്ങൾക്കു നോട്ട് എണ്ണുന്ന സാമഗ്രിയില്ലല്ലോ?’– എന്ന് ഫേസ്ബുക്കിൽ കുറിച്ചാണ് റോജസ് രാജി പ്രഖ്യാപിച്ചത്. ഭാര്യ ബീന റോജസ് അയ്യൻകുന്ന് പഞ്ചായത്ത് മെമ്പർ സ്ഥാനവും രാജിവയ്‌ക്കുമെന്ന് റോജസ് പറഞ്ഞു.

റോജസിനെ കൂടാതെ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എം.ജോർജ് സ്ഥാനങ്ങൾ രാജിവച്ചു. രാജിക്കത്ത് സംസ്ഥാന നേതൃത്വത്തിനു കൈമാറി. തോമസ് ചാഴികാടന്റെ സ്ഥാനാർത്ഥിത്വം സി.പി.എമ്മിനെ സഹായിക്കാനാണെന്ന് ആരോപിച്ചാണ് രാജി.