rahul-gandhi

തിരുവനന്തപുരം: കാശ്മീരിലെ പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻ വസന്തകുമാറിന്റെ വയനാട്ടിലെ വീട് സന്ദർശിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചു. വയനാട് മേഖലയിലെ മാവോയിസ്റ്റ് ഭീഷണി ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ദിവസങ്ങൾക്ക് മുമ്പ് മേഖലയിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്ര് കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് മേഖലയിൽ പൊലീസ് ശക്തമായ തിരച്ചിൽ നടത്തുന്നുണ്ട്.