പട്ടാപ്പകൽ കുടുംബ ദൈവം പ്രത്യക്ഷപ്പെട്ട ചിരി നിറച്ച എപ്പിസോഡാണ് ഓ മൈ ഗോഡ് ഈ വാരം ടെലികാസ്റ്റ് ചെയ്‌തത്. വില പിടിപ്പുള്ള വജ്രം വിൽക്കാൻ സഹായിയായി മാറുന്ന ചെറുപ്പക്കാരന് മുന്നിൽ പ്രതിമയായിരുന്ന കുടുംബ ദൈവം പ്രത്യക്ഷപ്പെടുന്നതും കാര്യങ്ങൾ ആവശ്യപ്പെടുന്നതുമാണ് ചിരി പടർത്തുന്നത്. ഇതിനിടയിൽ വജ്രം തട്ടിക്കൊണ്ടുപോകാൻ എത്തുന്ന ഗുണ്ടാസംഘത്തെ വകവരുത്തി ചെറുപ്പക്കാരൻ സ്റ്റാറായി മാറുമ്പോൾ ഓ മൈ ഗോഡിന്റെ ഈ എപ്പിസോഡിന് തിരശ്ശീല വീഴുന്നു. ഒരുപാട് പരിക്ക് കിട്ടിയ എപ്പിസോഡ് കൂടിയായിരുന്നു ഇത്.