തിരുവനന്തപുരം: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി 2012ൽ നടപ്പിലാക്കിയ പോക്‌സോ നിയമത്തെക്കുറിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ബോധവക്തകരണം നടത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി എഴുത്തുകാരിയും ഡോക്‌ടറുമായ ജെ.എസ്.വീണ എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. അതിക്രമത്തിന് ഇരയാകുന്നയാളെ മാതാപിതാക്കളും സമൂഹവും ചേർത്ത് നിറുത്തണമെന്നും അവർക്ക് നിയമം നൽകുന്ന പരിരക്ഷ എന്താണെന്ന് പറഞ്ഞ് മനസിലാക്കണമെന്നും ഡോക്‌ടർ തന്റെ കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ...
ഒരു സിനിമ എടുക്കാൻ പറ്റിയാൽ എന്താവും subject??? യാതൊരു സംശയവുമില്ല. ലൈംഗികഅതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന ഒരു സിനിമ ആകും അത്.
Good touch Bad touch മാത്രം കുട്ടികൾക്ക് പറഞ്ഞുകൊടുത്താൽ മതിയോ? ഒന്നിന്റെയും അതിർവരമ്പുകൾ ഇല്ലാതെ (ബന്ധം-സ്ഥലം-ഭാഷ-ജാതി-മതം-ലിംഗം-രാഷ്ട്രീയം എന്നിങ്ങനെയുള്ള വകതിരിവുകൾ ഇല്ലാതെ) തന്നെ ആർക്കും ആരെയും പീഡിപ്പിക്കാംകഴിയും എന്ന സത്യം പറയുന്നതോടൊപ്പംതന്നെ, അതിക്രമം നടന്നാൽ ഒരു നിയമസംവിധാനം മുഴുവൻ അതിശക്തമായി കുഞ്ഞിന്റെ കൂടെ നിൽക്കും എന്ന് അവർ അറിയേണ്ടേ? യൂണിഫോം ഇട്ട പോലീസുകാർ പോലും കുഞ്ഞിന്റെ അടുത്ത് വരില്ല എന്നും ഗാർഹികമായ, സമാധാനപരമായ ചുറ്റുപാട് നിയമനടപടികളിൽ മുഴുക്കെ ഉണ്ടാവും എന്നുള്ള കാര്യവും കുഞ്ഞുങ്ങൾ അറിയേണ്ടതല്ലേ? നടപടിക്രമത്തിന്റെ ഒരു ഘട്ടത്തിലും കുറ്റവാളിയെ കാണേണ്ടിവരില്ല എന്നുള്ളത് നിയമം ഉറപ്പ് തരുന്നുണ്ട് എന്നത് അവർ അറിയേണ്ടതല്ലേ? എന്തൊക്കെ പരിശോധനകൾ നടത്തേണ്ടിവരുമെന്നും എന്തൊക്കെ തെളിവുകൾക്ക് വേണ്ടി ശരീരം പരിശോധിക്കുമെന്നും അവർ അറിയേണ്ടതല്ലേ?
Gender ന്യൂട്രൽ ആയ ആ നിയമത്തിൽ ആകെയൊരു പ്രശ്നം മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളൂ (theoretically)
പീഡനത്തിന് ഇരയായത് പെൺകുട്ടിയാണെങ്കിൽ വൈദ്യപരിശോധനനടത്തേണ്ടത് വനിതാഡോക്ടർ ആവണം എന്ന് പറയുന്നുണ്ട്. പക്ഷെ, ഈയൊരു സാഹചര്യത്തിൽ ഏറ്റവും പ്രധാനമായി പരിഗണിക്കേണ്ട ഒന്നാണ് കുട്ടിയുടെ തെരഞ്ഞെടുപ്പവകാശം. ഡോക്ടറോ മറ്റാളുകളോ ആവട്ടെ, തന്റെ ദേഹപരിശോധനയോ മാനസികപരിശോധനയോ നടത്തേണ്ട ആളിന്റെ ജൻഡർ തീരുമാനിക്കാനുള്ള അവകാശം കുഞ്ഞിന് നൽകണം എന്നാണ് എനിക്ക് പറയാനുള്ളത്. Gender identity/sex orientation എന്നിവ അനുസരിച്ച് ഒരാൾക്ക് comfortable ആയി തോന്നുന്ന കാര്യങ്ങൾ മറ്റൊരാൾക്ക് അപ്രകാരം ആവണമെന്നില്ല എന്നത് നമ്മൾ പരിഗണിച്ചേ തീരൂ. നിലവിൽ translator/interpreter/ special educator/expert എന്നിവരുടെ ജൻഡർ സംബന്ധിച്ച് മാത്രമേ പോക്‌സോ പ്രകാരം കുട്ടിക്ക് ഓപ്ഷൻ പറയാൻ പറ്റുന്നുള്ളു. റേപ്പ് നിയമപ്രകാരം നടക്കുന്ന മെഡിക്കൽ പരിശോധനയിലും പരിശോധകരുടെ ജൻഡർ എന്നത് വിക്‌ടിംന്റെ ഓപ്ഷൻ ആകണം. നിലവിൽ സുപ്രീം കോടതി പറഞ്ഞരിക്കുന്നത് പരിശോധന നടത്താൻ സ്ത്രീയായഡോക്ടർക്ക് മുൻഗണന എന്നാണ്. (ടോർച്ചർ പരിശോധനയുടെ ഉടമ്പടി എത്രമാത്രം മനുഷ്യാവകാശത്തെ സംരക്ഷിക്കുന്നു എന്ന് നോക്കുക. Survivor/Victim പറയുന്ന/victimന് സ്വീകാര്യമായ ലിംഗത്തിൽപ്പെട്ട ഡോക്ടർ ആണ് പരിശോധന നടത്തേണ്ടത്. ഇവിടെയാണ് gender identity/gender/sexual orientation അവബോധത്തിന്റെ ആവശ്യകത.)
NB: കുറച്ച് വർഷങ്ങൾക്കു മുന്നേ ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട കുറ്റത്തിലെ വിക്‌ടിംനോട് ഈയിടെ സംസാരിക്കുകയുണ്ടായി. അവൾക്കിന്ന് ഇരുപത് വയസ്സാണ്. ഒരുകാര്യം മാത്രം അവൾ ആവർത്തിച്ചു പറഞ്ഞു. പോക്‌സോ എന്താണെന്ന് സ്കൂളിൽ ഒരിക്കലെങ്കിലും പറഞ്ഞുതന്നിരുന്നെങ്കിൽ
(വീട്ടുകാരുടെ വിദ്യാഭ്യാസം വളരെ കുറവാണ്)
1)ആശുപത്രിയിൽ കാത്തുനിന്നപ്പോൾ,
2)child line പ്രവർത്തകരും പോലീസുകാരും ഡോക്ടർമാരും സ്നേഹത്തോടെ, അനുഭാവത്തോടെ മാത്രം പെരുമാറിയപ്പോൾ,
3)പരിശോധനക്ക് വേണ്ടി കിടന്നപ്പോൾ,
4) നിയമനടപടിക്രമങ്ങൾ നടന്നപ്പോൾ
ഒന്നും ഞാൻ അത്രയും പേടികൊണ്ട് വിറച്ചുപോകില്ലായിരുന്നു, ഓരോ നിമിഷവും ഭയംകൊണ്ട് മൂടപ്പെടില്ലായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഇത്രയും സമയം എടുക്കില്ലായിരുന്നു.