തിരുവനന്തപുരം: കേരളാ പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ സവിശേഷ ക്ഷേമപദ്ധതിയായ CPAS പ്രകാരമുള്ള കുടുബസഹായനിധി വിതരണം തിരുവനന്തപുരത്ത് നടന്നു.
സർവീസിലിരിക്കെ മരണപ്പെട്ട മുൻ K P A ജില്ലാ സെക്രട്ടറിയും ഫോർട്ട് പൊലീസ് സ്റ്റേഷനിലെ എസ.ഐ.യുമായിരുന്ന സതീഷ് കുമാർ സിവിൽ പൊലീസ് ഓഫീസർമാരായ സാജു (കടയ്‌ക്കാവൂർ PS) സന്തോഷ് കുമാർ (പൂജപ്പുര PS) എന്നിവരുടെ കുടുംബങ്ങൾക്ക് ശ്രീ.എസ് .ആനന്ദകൃഷ്ണൻ IPS ( എ.ഡി.ജി.പി. ഹെഡ് ക്വാർട്ടേഴ്സ്) അവർകൾ സഹായധനം കൈമാറി.
സംഘങ്ങളുടെ മക്കളിൽ പഠനമികവ് പുലർത്തിയവർക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ശ്രീ.കെ.സേതുരാമൻ (ഡി.ഐ.ജി. അഡ്മിനിസ്‌ട്രേഷൻ ) നിർവഹിച്ചു. സംഘം സെക്രട്ടറി ടി.അബ്ദുള്ളക്കോയ, ഭരണ സമിതിയംഗം കെ.എസ്. ചന്ദ്രാനന്ദൻ, കെ.പി.എ തിരു. സിറ്റി ജില്ലാ പ്രസിഡന്റുമാരായ പി.പ്രതാപചന്ദ്രൻ , ആർ.ജി.ഹരിലാൽ എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം ജില്ലയിലെ സംഘങ്ങൾക്കുള്ള 2017 2018 വർഷത്തെ ഡിവിഡൻഡ് വിതരണവും, CPAS -4 പദ്ധതിയിൽ ജില്ലയിൽ നിന്നും ചേർന്ന് മുഴുവൻ തുക അടച്ചു തീർന്നവർക്കും, ബാലൻസ് തുക മുഴുവനായും അടച്ചുതീർക്കുന്നവർക്കും ഉള്ള സർട്ടിഫിക്കറ്റ് വിതരണവും മാർച്ച് 10,11,12 തീയതികളിൽ സിറ്റി A R ക്യാമ്പ് സഭ ഹാളിൽ നടത്തുന്നു.